എന്നും കുളിക്കാനുള്ള കാരണം വെളിപ്പെടുത്തി കങ്കണ

kangana280516സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന പരസ്യമായിരുന്നു സ്വച്ഛ് ഭാരത് ഒരുക്കിയ മാലിന്യ നിര്‍മ്മാര്‍ജ്ജനം. മാലിന്യം വലിച്ചെറിയുന്നവരുടെ ജീവിതത്തില്‍നിന്ന് ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി ഇറങ്ങിപ്പോകുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ലക്ഷ്മി ദേവിയായി എത്തിയത് ബോളിവുഡ് ക്വീന്‍ കങ്കണയും. പരസ്യം ഹിറ്റായതോടെ കങ്കണയും ഹിറ്റായി. ഈ പരസ്യത്തെക്കുറിച്ചു ചോദിച്ചാല്‍ കങ്കണ ഒരു കഥ തന്നെ പറയും.

“ചെറുപ്പത്തില്‍ ഞാനൊരു മടിച്ചി കുട്ടിയായിരുന്നു. കുളിക്കാനായിരുന്നു കൂടുതല്‍ മടി. വൃത്തിയില്ലാതെ നടക്കുന്ന എന്നെക്കൊണ്ട് വീട്ടുകാര്‍ പൊറുതിമുട്ടി. കൂട്ടുകാരാണെങ്കില്‍ വഴിമാറി നടക്കും. കുറച്ചു മുതിര്‍ന്നപ്പോള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. അതിലൂടെയാണ് സത്വ, തമസ്, രജസ് എന്നീ മൂന്ന് ഊര്‍ജ്ജത്തെക്കുറിച്ചു പഠിച്ചത്. ഏറ്റവും പ്രധാനപ്പെട്ട സത്വയിലാണ് വൃത്തിയായിരിക്കണമെന്ന് പറയുന്നത്. സാത്വിക ശക്തി ഉള്ളിടത്ത് ലക്ഷ്മി ദേവി ഉണ്ടാവുമെന്നാണ് വിശ്വാസം. അങ്ങനെ ഞാനും മാറി. ദിവസവും കുളിക്കാന്‍ തുടങ്ങി, സുന്ദരിയായി… എന്റെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാനും തുടങ്ങിയെന്ന് കങ്കണ.

Related posts