സ്വന്തം ലേഖകന്‍
ആരോപണം. ലീഗ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനിഷ്ടം ഇന്നലെ അസ്ലമിന്െ്റ വീട് സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷനോട് വ്യക്തമാക്കി. അതുകൊണ്ടുതന്നെയാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആഭ്യന്തരവകുപ്പിനെതിരേയും പോലീസിനെതിരേയും രൂക്ഷമായ ഭാഷയില്‍ വി.എം. സുധീരന് വിമര്‍ശിച്ചത്. ഇത് ലീഗിന്‍െ്റ പിണക്കം മാറ്റുക എന്നലക്ഷ്യത്തോടു കൂടിയാണ്.
അസ്ലമിനെ കൊലപ്പെടുത്തിയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം സാധാരണ പ്രവര്ത്തകര്ക്കുപോലുമുണ്ട്്. എന്നാല്‍ യുഡിഎഫ് എന്ന നിലയില്‍ ഒന്നിച്ച് പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്കാന് ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു കഴിഞ്ഞിട്ടില്ല. തങ്ങളെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു എന്ന വികാരമാണ് ലീഗ് പ്രാദേശിക നേതാക്കള്‍ക്കുള്ളത്. പാറക്കല്‍ അബ്ദുള്ള എംഎല്‍എയ്ക്കെതിരെ വിവാദ പ്രസംഗത്തിന്െ്റ പേരില്‍ പോലീസ് കേസെടുത്തതുമായി ബന്ധപ്പെട്ടും ലീഗിനുള്ളില്‍ അമര്‍ഷമുണ്ട്.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പ്രസംഗത്തിന്െ്റ തത്സമയ ദൃശ്യങ്ങള്‍ കാണിച്ച് പ്രസംഗത്തെ ന്യായീകരിക്കാന്‍ ലീഗ് നേതാക്കള്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും അബ്ദുള്ളയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും മുന്നോട്ടുവന്നില്ലെന്നതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എം.കെ. രാഘവന് എംപിയുടെ മകളുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ വി.എം. സുധീരനു മുന്നില്‍ ലീഗ് നേതാക്കള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ലീഗിനെ പിണക്കാതെ അസ്ലം വധക്കേസ് ആയുധമാക്കി ആഭ്യന്തരവകുപ്പിനെതിരേ യോജിച്ച് പ്രക്ഷോഭം നടത്താന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. എസ്്പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ മുന്നോട്ടുള്ള നീക്കങ്ങള്‍ യോജിച്ചായിരിക്കണമെന്നും പ്രക്ഷോഭം യുഡിഎഫ് ഏറ്റെടുക്കുമെന്നും സുധീരന് ലീഗ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
അതേസമയം, പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയോ, അക്രമം നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുകയോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നു. തെളിവുകള്‍ മുന്നിലുണ്ടായിട്ടും പോലീസ് രാഷ്ട്രീയം കളിക്കുന്നതുകൊണ്ടാണ് പ്രതികളെ വലയിലാക്കാന്‍ കഴിയാത്തതെന്ന ആരോപണമാണ് ലീഗ് നേതാക്കള്‍ക്കുള്ളത്. പ്രതികളെ പിടിക്കാന്‍ വൈകുന്നത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഇനിയും അക്രമം തുടരാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്നും അവര്‍ കരുതുന്നു. പ്രതികള്‍ക്ക് സംസ്ഥാനം വിടാനുള്ളസാഹചര്യം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്‍െ്റ പ്രധാന ആരാപണം.