അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ഏ​ക മ​ല​യാ​ളി! ഐ​എ​സ്എ​ല്ലി​ൽ രാ​ഹു​ലിന്‍റെ അ​ര​ങ്ങേ​റ്റം; ഒ​ല്ലൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ ആ​ഹ്ലാ​ദാ​ര​വം

തൃ​ശൂ​ർ: പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ഐ​എ​സ്എ​ൽ ആ​റാം സീ​സ​ണി​ൽ മ​ല​യാ​ളി താ​രം രാ​ഹു​ൽ ക​ണ്ണോ​ളി പ്ര​വീ​ണ്‍ എ​ന്ന കെ.​പി.​രാ​ഹു​ലി​ന്‍റെ അ​ര​ങ്ങേ​റ്റം അ​ടി​പൊ​ളി.

ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടാ​നി​റ​ങ്ങു​ന്പോ​ൾ ആ​ദ്യ ഇ​ല​വ​നി​ൽ രാ​ഹു​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ത്സ​രം മു​ന്നേ​റു​ന്പോ​ൾ സ​ബ്സ്റ്റി​റ്റി​യൂ​ട്ടാ​യി രാ​ഹു​ൽ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​പ്പോ​ൾ ഒ​ല്ലൂ​ക്ക​ര​യി​ലെ ക​ണ്ണോ​ളി​വീ​ട്ടി​ലും ആ​ഹ്ലാ​ദം അ​ല​ത​ല്ലി. ഗോ​ള​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും മി​ക​ച്ച പാ​സു​ക​ൾ കൊ​ണ്ട് രാ​ഹു​ൽ ക​ളം നി​റ​യു​ന്ന​ത് ക​ണ്ട് രാ​ഹു​ലി​ന്‍റെ വീ​ട്ടു​കാ​ർ ക​യ്യ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഫു​ട്ബോ​ൾ പ്രേ​മി​ക​ളാ​യ തൃ​ശൂ​ർ​ക്കാ​ർ രാ​ഹു​ലി​ന്‍റെ മ​ത്സ​രം ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം ക​ണ്ടു​കൊ​ണ്ടി​രു​ന്നു.
ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി രാ​ഹു​ലി​ന്‍റെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഗ്രൗ​ണ്ടി​ൽ മി​ന്ന​ൽ​പി​ണ​ർ പോ​ലെ പാ​ഞ്ഞു​ക​ളി​ച്ച രാ​ഹു​ലി​ന് തു​ട​ർ​മ​ത്സ​ര​ങ്ങ​ളി​ലും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വീ​ട്ടു​കാ​രും ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും ക​രു​തു​ന്ന​ത്.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ഏ​ക മ​ല​യാ​ളി​യാ​യി​രു​ന്നു രാ​ഹു​ൽ.
ഒ​ല്ലൂ​ക്ക​ര ക​ണ്ണോ​ളി വീ​ട്ടി​ൽ പ്ര​വീ​ണി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ്. ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ൽ സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്പോ​ഴു​ണ്ടാ​യി​രു​ന്ന പ​രി​ഭ്ര​മ​വും ടെ​ൻ​ഷ​നു​മൊ​ന്നും ഇ​ന്ന​ലെ ക​ളി​ക്ക​ള​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്സി​യി​ലെ ക​ളി​ക്കാ​രോ​ട് കൊ​ന്പു​കോ​ർ​ക്കു​ന്പോ​ൾ രാ​ഹു​ലി​ൽ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.

രാ​ഹു​ൽ ന​ന്നാ​യി ക​ളി​ച്ചെ​ങ്കി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വീ​ട്ടു​കാ​ർ.

Related posts