ക​ർ​ണാ​ട​ക ബി​ജെ​പി മു​ക്ത​മാ​യ​തി​ൽ സ​ന്തോ​ഷം; ദേ​ശീ​യ ത​ല​ത്തി​ൽ കോൺഗ്രസിന്‍റെ തി​രി​ച്ചു​വ​ര​വെ​ന്ന് പ​റ​യാ​നാവില്ലെന്ന് ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ക​ർ​ണാ​ട​ക​ ബി​ജെ​പി മു​ക്ത​മാ​ക്കി​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും ബി​ജെ​പി​ക്ക് കാ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ർ​ഗീ​യ​ത​യോ​ടു​ള​ള ശ​ക്ത​മാ​യ വി​യോ​ജി​പ്പാ​ണ് ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തെ ദേ​ശീ​യ ത​ല​ത്തി​ൽ അ​വ​രു​ടെ തി​രി​ച്ചു​വ​ര​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​സ്താ​വി​ച്ചു.

Related posts

Leave a Comment