ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍…! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ വിരാട് കോഹ്‌ലിയാണെന്ന് യുവരാജ് സിംഗ്

youviന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ വിരാട് കോഹ്്‌ലിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. റേഡിയോ മിര്‍ച്ചിക്കു നല്‍കിയ അഭിമുഖത്തിലാണ് യുവിയുടെ പരാമര്‍ശം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് കോഹ്്‌ലി.

വിരാട് കോഹ്്‌ലി വലിയ പിശുക്കനാണ്. എല്ലാ തവണയും പുറത്തുപോകുമ്പോള്‍ ഞാനാണ് പണം നല്‍കുന്നത്. പണം കൊടുക്കാന്‍ ചിലപ്പോള്‍ ഞാന്‍ നിര്‍ബന്ധിക്കേണ്്ടി വരും. ആശിഷ് നെഹ്‌റയാണ് മറ്റൊരു പിശുക്കന്‍. ഭാര്യയും കുട്ടികളുമുണ്്ടാകുന്നതുവരെ അനാവശ്യമായി പണം ചെവാക്കുകയില്ലെന്ന് വിവാഹം കഴിയുന്നതുവരെ നെഹ്‌റ പറയുമായിരുന്നു- യുവി പറഞ്ഞു.

മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളിലും കടുത്ത പിശുക്കന്‍മാര്‍ ഉണ്്ടായിരുന്നതായി യുവി വെളിപ്പെടുത്തി. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരില്‍ ആരെങ്കിലും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണേ്്ടാ എന്ന ചോദ്യത്തിന് യുവി മറുപടി നല്‍കിയില്ല.

Related posts