വിർജീനിയയിലെ 11 വയസ്സുള്ള ഒരു പോലീസ് നായയാണ് കാൻഡി. എന്നാൽ കാൻഡിയ്ക്ക് ടെർമിനൽ കാൻസറാണെന്ന് അടുത്തിടെ കണ്ടെത്തി. തുടർന്ന് നായയുടെ സേവനത്തിന് നൽകിയ ആദരമാണ് ഇപ്പോൾ വൈറലാകുന്നത്.
ഈ നായ മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് കൂടാതെ ഏകദേശം 10 വർഷത്തോളം വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസിൽ സേവനമനുഷ്ഠിച്ചു.
2014-ൽ ഷെരീഫിന്റെ ഓഫീസിൽ ചേർന്ന കാൻഡി, സേനയിലെ ആദ്യത്തെ നാർക്കോട്ടിക് ഡിറ്റക്ഷൻ നായയായിരുന്നു. ജോലിയോടുള്ള അർപ്പണബോധത്തിനും കളിയോടുള്ള ഇഷ്ടത്തിനും പേരുകേട്ട നായ പെട്ടെന്ന് ടീമിലെ പ്രിയപ്പെട്ട അംഗമായി.
അടുത്തിടെ കാൻഡിക്ക് ഒരു തളർച്ച ഉണ്ടാകുകയും വിശപ്പ് കുറയുകയും ചെയ്തു. തുടർന്ന് കാൻഡിക്ക് ടെർമിനൽ കാൻസറാ ണെന്ന് പരിശോധനയിൽ കണ്ടെത്തി. നായയുടെ സേവനത്തെ ആദരിക്കുന്നതിനായി വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസ് ഒരു പ്രത്യേക ചടങ്ങ് നടത്തി. കാൻഡി അവസാനമായി നടന്നപ്പോൾ അവർ ഇടനാഴിയിൽ വരിവരിയായി നിന്ന് സല്യൂട്ടും ചെയ്തു.
പോലീസിന്റെ ഒരു വാർത്താക്കുറിപ്പ് പ്രകാരം, $937,895 വിലമതിക്കുന്ന 278 പൗണ്ട് അനധികൃത മയക്കുമരുന്ന് നായ കണ്ടെത്തിയിട്ടുണ്ട്. കാർഡി ടീമിന് ഒരു വിലപ്പെട്ട സ്വത്തായിരുന്നുവെന്നും ആഴത്തിൽ മിസ് ചെയ്യുമെന്നും വകുപ്പ് അറിയിച്ചു.
https://twitter.com/Brody_The_Boxer/status/1716836931881803917?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1716836931881803917%7Ctwgr%5E7c22e23c5090b3b77cc3597da184ed7012f48ac2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fvideo-us-police-dog-with-terminal-cancer-gets-final-salute-4515799
