നാദാപുരം: കല്ലാച്ചി വിംസ് റോഡില്‍ ആക്സില്‍ ഒടിഞ്ഞ് കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു. വിംസ് റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന പ്രവേശന കവാടത്തിന് നടുവിലാണ് ബസ് തകരാറിലായത്. ഇതോടെ ടൗണിന്റെ വിവിധ ഭാഗങ്ങള്‍ ഗതാഗത കുരുക്കില്‍ അമര്‍ന്നു. തൊട്ടില്‍പ്പാലത്ത് നിന്ന് വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ബംഗളുരുവില്‍ നിന്ന് വിദഗ്ധര്‍ എത്തമെന്നാണ് ഇവര്‍ അറിയിച്ചത്.
കെട്ടിവലിച്ച് ഡിപ്പോവിലേക്ക് കൊണ്ട് പോകാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. സാധാരണയായി വൈകുന്നേര ആകുന്നതോടെ കല്ലാച്ചി നാദാപുരം റോഡില്‍ രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് നിത്യ സംഭവമാണ്. ഇതിനിടെ കെഎസ്ആര്‍ടിസി കൂടി തകരാറായത് ടൗണ്‍ സ്തംഭിക്കുകയുണ്ടായി.
വളയം വാണിമേല്‍ ഭാഗങ്ങളില്‍ നിന്ന് വിംസ് റോഡ് വഴിയാണ് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നത്. ഇതിനുനടുവില് ബസ് നിലച്ചതോടെ ഇരുഭാഗത്തുകൂടി നന്നേ ക്ലേശിച്ചാണ് വാഹനങ്ങള്‍ കടന്ന് പോയത്. ഇതാണ് രൂക്ഷമായ ഗതാഗത കുരുക്കിനിടയാക്കിയത്.ഹോം ഗാര്‍ഡുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഗതാഗത തടസങ്ങള്‍ നീക്കിക്കൊണ്ടിരുന്നത്.