പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാണ്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലാണ് ഒടുവില്‍ മഡോണ അഭിനയിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്ന മഡോണയ്ക്ക് ഒരു വലിയ അബദ്ധം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ് മുട്ടിന് മുകളില്‍ വരെ മാത്രം ഇറക്കമുള്ള വസ്ത്ര മിട്ടാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത്. ഗ്ലാമറസായത് പോട്ടെ… അടിവസ്ത്രം വരെ പുറത്ത് കണ്ടാലോ…
ചടങ്ങിനിടെ കസേരയില്‍ ഇരുന്നതാണ് താരത്തിന് വിനയായത്. ശ്രദ്ധയില്ലാതെയുള്ള ആ ഇരിപ്പില്‍ അടിവസ്ത്രം വരെ പുറത്ത് കണ്ടത് നടി ശ്രദ്ധിച്ചില്ല. ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പരക്കുകയാണ്. പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മഡോണ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അതേ വേഷം തന്നെയാണ് മഡോണ കൈകാര്യം ചെയ്യുന്നത്. ഓഡിയോ ലോഞ്ചില്‍ നായകന്‍ നാഗ ചൈതന്യയ്‌ക്കൊപ്പം മഡോണ സെബാസ്റ്റിയന്‍ ഇരിക്കുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്.
ചടങ്ങില്‍ പങ്കെടുത്ത ശ്രുതിയുടെ വേഷവും മോശമായിരുന്നില്ല. പ്രേമത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലര്‍ മിസിന്റെ വേഷമാണ് ശ്രുതി തെലുങ്കില്‍ ചെയ്തിരിക്കുന്നത്. നായകന്റെ കൗമാര പ്രണയത്തിലെ കാമുകിയായി എത്തുന്ന അനുപമ പരമേശ്വരന് ഷൂട്ടിങ് തിരക്കുകള്‍ കാരണം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.