എടത്വ: പോലീസ് വാഹനമിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവ ക്ഷീരകര്ഷകന് മരിച്ചു. എടത്വ ഇരുപതില്‍ചിറ ബേബി വര്‍ഗീസ്-സുനി ദന്പതികളുടെ മകന് ബി. സാനിയാണ് (29) മരിച്ചത്.
ഇന്നലെ രാത്രി 8.30 ന് പച്ച ലൂര്‍ദ് മാതാ ആശുപത്രിക്കു സമീപമാണ് അപകടം. ആലപ്പുഴ ഭാഗത്തുനിന്നുവന്ന പോലീസ് ജീപ്പും പച്ചയിലേക്കു പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്കൂട്ടറും സാനിയും 5 മീറ്ററോളം നിരങ്ങി നിങ്ങിയ ശേഷമാണ് നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
സാനിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിഐയുടെ ജീപ്പാണ് അപകടത്തിലപ്പെട്ടത്. മാതാവ്. സുനി. സഹോദരങ്ങള്‍. സോബിച്ചന്, സിബിച്ചന്.