കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പ്രതിഷേധ കണ്വന്ഷന് പൂക്കാട് ഫ്രിഡം ഫൈറ്റേഴ്സ് ഹാളില്‍ കെവിവിഎസ്(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും പ്രത്യേക പാക്കേജ് നടപ്പിലാക്കി കൊണ്ടും അര്‍ഹമായ നഷ്ട പരിഹാരം ഉറപ്പു വരുത്തി കൊണ്ടു മാത്രമെ കുടിയൊഴിപ്പിക്കല്‍ നടപടി അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഏകോപന സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാവണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മണിയോത്ത് മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബാപ്പു ഹാജി, ബി.എം. മുഹമ്മദ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗമിനി മോഹന്‍ ദാസ്, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഗംഗാധരന് നായര്‍, രത്നകുമാര്‍, ടി.പി. ഇസ്മയില്‍, എം. ഫൈസല്‍, ജലീല്‍ മൂസ, ജാനകി, കെ.ടി. വിനോദ്, കെ. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.