അനീഷ് രവിയുടെ മൂന്നു പെണ്ണുങ്ങള്‍

C-THREELADYപ്രശസ്ത ടെലിവിഷന്‍, ചലച്ചിത്ര നടന്‍ അനീഷ് രവി ആദ്യമായി നിര്‍മിക്കുന്ന “മൂന്നു പെണ്ണുങ്ങള്‍’ എന്ന  മെഗാപരമ്പര, മൂന്നു പെണ്ണുങ്ങളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു.തീര്‍ത്തുമൊരു സ്ത്രീപക്ഷ പരമ്പരയാണ് മൂന്നു പെണ്ണുങ്ങള്‍. സാധാരണ കാണാറുള്ള അമ്മായിയമ്മപ്പേ,ാര്, അസൂയ, കുശുമ്പ്, പാര തുടങ്ങിയ ചേരുവകള്‍ ഇല്ലാതെ ഒരുക്കുന്ന പരമ്പരയെന്ന പ്രത്യേകത മൂന്നു പെണ്ണുങ്ങള്‍ക്കുണ്ട്.

സേതുലക്ഷ്മിയെ സാന്ദ്രയും, ഗേളിയെ മഹാലക്ഷ്മിയും, മിത്രയെ കരോലിനും, റാമിനെ അനീഷ് രവിയും, ശ്രേയയെ കുമാരി സ്വസ്തികയും അവതരിപ്പിക്കുന്നു. കൂടാതെ സാധിക, ആനന്ദ്, യതികുമാര്‍, സുഭാഷ്, ഗീതാനായര്‍, ശ്രീകല, സംഗീതാ രാജേന്ദ്രന്‍, മനുവര്‍മ്മ, റെജിനായര്‍, ടി.ടി.ഉഷ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍-വരദായിനി ക്രിയേഷന്‍സ്, നിര്‍മാണം-അനീഷ് രവി, സംവിധാനം-അജയ് നാരായണ്‍, ഛായാഗ്രഹണം-ഹരിലാല്‍, കഥ, തിരക്കഥ-സുഗതന്‍ കണ്ണൂര്‍, പിആര്‍ഒ-അജയ് തുണ്ടത്തില്‍, കല-കണ്ണന്‍ മുടവന്‍മുകള്‍,  വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍ അമ്പാടി, ചമയം-ബിനു കരുമം, പ്രൊ: കണ്‍ട്രോളര്‍-സജി മെരിലാന്റ്, അസോ. ഡയറക്ടര്‍-ഉണ്ണി പൂരൂരുട്ടാതി, സുനില്‍ മാനസി, ഗാനരചന-മോചിത, സംഗീതം-റോണി റാഫേല്‍, പശ്ചാത്തലസംഗീതം-ഗോപാല്‍, എഡിറ്റിംഗ്-ബിനു തേര്‍തല്ലി, യൂണിറ്റ്-ശ്രീകണ്‌ഠേശ്വരം, സംവിധാന സഹായികള്‍-ഗില്‍ബര്‍ട്ട്, ഏബിള്‍ കൗസ്തുഭം.ഇന്നു മുതല്‍ സൂ ര്യാ ചാനലില്‍ തിങ്ക ള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് സം പ്രേഷണം.

Related posts