ഓട്ടോറിക്ഷ െ്രെഡ വറായ യുവതിയെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിറുത്തി അവര്‍ക്കൊപ്പം നിന്ന് ഒരു സൂപ്പര്‍ നടി സെ ല്‍ഫിയെടുത്തു. തെന്നി ന്ത്യന്‍ താരം നമിതയാണ് ചെ ന്നൈയില്‍ ഇത്തരമൊരു അപൂര്‍വ സെല്‍ഫിയെടുത്തത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ യില്‍ വൈറലായിരിക്കുന്നത്.
ചെന്നൈയിലൂടെ സ്വന്തം കാറി ല്‍ പോകുമ്പോഴാണ് ഓട്ടോ ഓടി ക്കുന്ന തമിഴ് യുവതിയെ നമിത കണ്ടത്. ഇവരെ പരിചയപ്പെടണമെന്ന ആഗ്രഹവുമായി കാറില്‍ പിന്തുടര്‍ന്ന് കണ്ടെത്തി. ഒപ്പം ഒരു സെല്‍ഫിയെടുത്തോട്ടേയെന്ന് ചോദിച്ചു. സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള നായികയെ തൊട്ടു മുമ്പില്‍ കണ്ട ഓട്ടോക്കാരി ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ സെല്‍ഫിക്കായി പോസ് ചെയ്തു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പോറ്റാനായി ഓട്ടോ െ്രെഡവറായി മാറേണ്ടി വന്ന യുവതിയുടെ കഥ കേട്ട നമിത സഹായം ആവശ്യം വരുമ്പോള്‍ വിളക്കണമെന്നും കൂടെയുണ്ടാകുമെന്നും ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.