ഗോ മൂത്രം കൊണ്ട് മുഖം മസാജ് ചെയ്താല്‍…! പശുവിന്റെ പാലും മൂത്രവും ചാണകവും മുഖസൗന്ദര്യത്തിന് ഉത്തമം; ക്ലിയോപാട്ര പാലില്‍ കുളിച്ചിരുന്നുവെന്ന് ഗോ സേവ ബോര്‍ഡ്

cow1ന്യൂഡല്‍ഹി: ഗോമൂത്രം സ്ത്രീകളെ ക്ലിയോപാട്രയേക്കാള്‍ സുന്ദരിയാക്കുമെന്ന് ഗുജറാത്ത് ഗോസേവ ബോര്‍ഡ്. ഗോ മൂത്രം കൊണ്ട് മുഖം മസാജ് ചെയ്താല്‍ സ്ത്രീകള്‍ അതിസുന്ദരികളായി മാറുമെന്നാണു ഗോ സേവ ബോര്‍ഡിന്റെ കണ്ടുപിടിത്തം.

പശുവിന്റെ പാലും മൂത്രവും ചാണകവും മുഖസൗന്ദര്യത്തിന് ഉത്തമമാണെന്ന് ബോര്‍ഡ് പറയുന്നു. ക്ലിയോപാട്രയുടെ സൗന്ദര്യം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ ഉപദേശങ്ങള്‍. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ ആയിരുന്ന ക്ലിയോപാട്രയും പശുവിന്റെ പാലില്‍ കുളിച്ചിരുന്നുവത്രേ. ഗോ സേവ ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ ആരോഗ്യ ഗീതയിലാണു ഗോമൂത്രം, ചാണകം, പാല്‍ എന്നിവയുടെ ഔഷധഗുണം സംബന്ധിച്ച കണ്ടെത്തലുകള്‍.

നിരവധി ഫേഷ്യല്‍ ഡിസ് ഓര്‍ഡറുകള്‍ക്കായി ഇവ എങ്ങനെ ഉപകാരപ്രദമാണെന്ന് വിവരിക്കാന്‍ ഇറ്റലി, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകരുടെ പഠനങ്ങളും ഈ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പശുമൂത്രം കൊണ്ട് പതിനഞ്ചു മിനിറ്റു നേരം സ്ത്രീകള്‍ മുഖം മസാജ് ചെയ്യണമെന്നാണ്. ‘ഗോമൂത്രം, സ്ത്രീകളുടെ നിത്യസൗന്ദര്യത്തിനായുള്ള ഉത്തമ പ്രതിവിധി’ എന്ന തലക്കെട്ടോടെയുള്ള ആരോഗ്യ ഗീതയിലെ ചാപ്റ്ററില്‍ വിശദീകരിക്കുന്നത്.

15 മിനിറ്റ് നേരം പശുവിന്‍ നെയ്യ് കൊണ്ടും മഞ്ഞള്‍ കൊണ്ടും മുഖം മസാജ് ചെയ്തതിന് ശേഷമായിരിക്കണം ഇത്. പശുവിന്റെ ചാണകം കൊണ്ട് ഫേസ് പാക്ക് ചെയ്യുകയാണ് അവസാനഘട്ടം. 15 മിനിറ്റിന് ശേഷം ആര്യവേപ്പിട്ട വെള്ളം കൊണ്ട് മുഖത്ത് പുരട്ടിയ ചാണകം കഴുകിക്കളയണം. ഇത് എല്ലാദിവസവും തുടര്‍ന്നാല്‍ മുഖ സൗന്ദര്യം വര്‍ധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ഈജിപ്ഷ്യന്‍ രാജ്ഞിയായ ക്ലിയോപാട്ര പശുവില്‍ പാലില്‍ കുളിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉണ്ടായിരുന്നിരിക്കാം എന്നായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍ വല്ലഭ് കത്താരിയയുടെ പ്രതികരണം.

Related posts