വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ കൊ​ടു​മു​ടി​യി​ല്‍ കു​ടു​ങ്ങി​യ പ​ന്ത​ളം സ്വ​ദേ​ശി സു​ര​ക്ഷി​ത​ൻ

പ​ത്ത​നം​തി​ട്ട: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ട​ങ്ങി​യ പ​ര്‍​വ​താ​രോ​ഹ​ക​ന്‍ പ​ന്ത​ളം പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​ന്‍ സു​ര​ക്ഷി​ത​നെ​ന്ന വി​വ​രം ല​ഭി​ച്ചു.

ക​ഴി​ഞ്ഞ പ​ത്തി​ന് ഡെ​നാ​ലി കൊ​ടു​മു​ടി​യി​ലേ​ക്കു​ള്ള ര​ണ്ടാം യാ​ത്ര​യി​ലാ​ണ് ഹ​സ​ന്‍ കു​ടു​ങ്ങി​യ​ത്. 2023 ജൂ​ണ്‍ 12ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് ഇ​തി​നു മു​മ്പ് ഖാ​ന്‍ ഡെ​നാ​ലി കൊ​ടു​മു​ടി​യു​ടെ നെ​റു​ക​യി​ലെ​ത്തി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. 21 ദി​വ​സം കൊ​ണ്ടാ​ണ് ഡെ​നാ​ലി​യു​ടെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ​ത്. 35,000 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 28,70,000 രൂ​പ) ഡെ​നാ​ലി കീ​ഴ​ട​ക്കാ​ന്‍ ചെ​ല​വാ​യ​ത്.

ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ​യും സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ക​ടം വാ​ങ്ങി​യു​മാ​ണ് പ​ര്‍​വ​താ​രോ​ഹ​ണ​ത്തി​നു ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​ത്. കി​ളി​മ​ഞ്ജാ​രോ, എ​വ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ ഏ​ഴ്പ​ര്‍​വ​ത​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഡെ​നാ​ലി​യി​ലെ​ത്തി​യ​ത്. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്‌​ക​യി​ലു​ള്ള ഡെ​നാ​ലി കൊ​ടു​മു​ടി​ക്ക് 20,310 അ​ടി ഉ​യ​ര​മു​ണ്ട്.

ചെ​ന്നൈ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ പ​ത്തി​ന് ഖാ​ൻ കൊ​ടു​മു​ടി​യു​ടെ ബേ​സ് ക്യാ​മ്പി​ലെ​ത്തി​യ​ത്. അ​ന്നു ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം വി​വ​ര​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​മേ​രി​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഖാ​ന്‍ സു​ര​ക്ഷി​ത​നാ​ണെ​ന്ന വി​വ​രം കൈ​മാ​റി​യ​ത്.

Related posts

Leave a Comment