കൊല്ലം: കിളികൊല്ലൂരിൽ നിന്ന് കാണാതായ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.
വ്യാഴം വൈകുന്നേരം മുതലാണ് നന്ദയെ കാണാതെ ആകുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളി വൈകുന്നേരത്തോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.