ചൈ​ന​യി​ൽ ക​ന​ത്ത മ​ഴ; മ​ര​ണം 70 ആ​യി

ബീ​ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ൽ ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ക​ട​ന്നു. ഒ​ട്ടേ​റെ​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ത​ല​സ്ഥാ​ന​മാ​യ ബീ​ജിം​ഗി​ൽ മാ​ത്രം 44 പേ​ർ മ​രി​ക്കു​ക​യും ഒ​ന്പ​തു പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ഇ​തി​ൽ​ത്ത​ന്നെ 31 പേ​ർ മ​രി​ച്ച​ത് ഒ​രു വ​യോ​ജ​ന​കേ​ന്ദ്ര​ത്തി​ലാ​ണ്.

ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച മ​ഴ തി​ങ്ക​ളാ​ഴ്ച​യോ​ടെ ക​ന​ത്തു. റോ​ഡു​ക​ളും വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും ന​ശി​ച്ചു. ബീ​ജിം​ഗി​ൽ​നി​ന്നു മാ​ത്രം 80,000 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം ന​ട​പ്പാ​ക്കാ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment