പുതിയ സ്ഥലത്തേക്ക് താമസം മാറുന്പോൾ രല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. നമ്മൾ കാരണം ഒരു ബുദ്ധിമുട്ട് പോലും അയൽക്കാർക്ക് ഉണ്ടാവരുതെന്ന് ചിന്തിക്കുന്ന ആളുകളാണ് അധികവും. പുതിയ സ്ഥലത്തോടും അവിടെയുള്ള ആളുകളോടുമെല്ലാം പൊരുത്തപ്പെട്ടു പോകാൻ ആദ്യം നന്നേ പ്രയാസമായിരിക്കും. എന്നാൽ പരിചയപ്പെട്ടൊക്കെ കഴിയുന്നതോടെ എല്ലാവരോടും ടെൻഷൻ ഇല്ലാതെ മിണ്ടാനും അടുത്ത് ഇടപെഴകാനുമൊക്കെ കഴിയും. അത്തരത്തിൽ പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയ യുവാവിന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്.
താമസം മാറി വന്ന യുവാവ് തന്റെ അപ്പാർട്മെന്റിൽ തനിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തു. എന്നാൽ പിറ്റേന്ന് കാലത്ത് കാറെടുക്കാൻ വന്ന യുവാവ് തന്റെ കാറിന്റെ ഗ്ലാസിൽ കുറേ സ്റ്റിക്കി നോട്ടുകൾ ഒട്ടിച്ചു വച്ചേക്കുന്നത് കണ്ടു. അല്ലയോ അയൽക്കാരാ ഇത് എനിക്ക് എന്റെ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ്, ദയവു ചെയ്ത് നിങ്ങൾ സഹകരിക്കണമെന്നാണ് നോട്ട്.
എന്നാൽ യുവാവ് അതത്ര കാര്യമായി എടുത്തില്ല, അയാൾ ആ നോട്ടുകൾ പൊളിച്ച് മാറ്റി കാറുമായി പോയി. എന്നാൽ പിറ്റേന്നും അതിന്റെ പിറ്റേന്നുമെല്ലാം കാറിൽ ഇതുപോലെ നോട്ടുകൾ ഒട്ടിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ യുവാവ് ഇക്കാര്യം അപ്പാർട്ട്മെന്റ് അധികൃതരോട് പരാതിയായി പറഞ്ഞു. ഈ സ്ഥലം യുവാവിന് തന്നെ അവകാശപ്പെട്ടതാണെന്നും അവിടെ പാർക്ക് ചെയ്തോളൂ എന്നും അധികൃതർ പറഞ്ഞു.
സമാധാനത്തോടെ പോയ യുവാവ് പിറ്റേ ദിവസം കാറെടുക്കാൻ വന്നപ്പോൾ വീണ്ടും അതിൽ സ്റ്റിക്കി നോട്ടുകൾ ഒട്ടിച്ചുവച്ചിരിക്കുന്നത് കണ്ടു. ഇതിൽ പ്രകോപിതനായ യുവാവ് തന്റെ കാറിൽ താൻ തന്നെ ഒരു നോട്ട് എഴുതി ഒട്ടിച്ചു എന്നു പറഞ്ഞു. താൻ അപ്പാർട്ട്മെന്റ് അസോസിയേഷനുമായി സംസാരിച്ചെന്നും ഈ സ്ഥലം എന്നോട് ഉപയോഗിച്ചോളാൻ അവർ പറഞ്ഞെന്നും യുവാവ് എഴുതി, കൂടാതെ എന്തെങ്കിലും തരത്തിൽ പരാതിയുണ്ടെങ്കിൽ നിങ്ങൾ അധികൃതരോട് ബന്ധപ്പെട്ടോളൂ എന്നും യുവാവ് കുറിച്ചു.
ഇത്തരത്തിലൊരു നീക്കം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ സ്ഥിരം കുറിപ്പ് വയ്ക്കുന്നവരുടെ ശല്യം പിന്നീട് ഉണ്ടായില്ല എന്ന് യുവാവ് പറഞ്ഞു.