6 ജിബി കരുത്തില്‍ എട്ടു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍

tech2016nov05wa1ഫാബ്‌ലെറ്റിലും ലാപ്‌ടോപ്പിലും മാത്രമുണ്ടായിരുന്ന 6 ജിബി റാം ശേഷി ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളിലുമുണ്ട്. അത്തരം എട്ടു മോഡലുകള്‍ പരിചയപ്പെടാം.

1. ഷവോമി എംഐ നോട്ട് 2

5.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണിന്റെ ഇരുവശവും കര്‍വഡ് സ്ക്രീനാണ്. 2.35 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസര്‍. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ, 128 ജിബി സ്‌റ്റോറേജ്, പിന്നില്‍ 22.5 എംപി, മുന്നില്‍ 8 എംപി കാമറകള്‍,.ഡ്യൂവല്‍ 4 ജി, 4070 എംഎഎച്ച് ബാറ്ററി. 34,000 രൂപ വില വരും.

2. വണ്‍ പ്ലസ് 3

27,999 രൂപ വിലവരുന്ന വണ്‍ പ്ലസ് 3യ്ക്ക് സ്‌നാപ്പ് ഡ്രാഗണ്‍ 820 പ്രൊസസറാണ് കരുത്തുപകരുന്നത്. 5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ ഗോറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മല്ലോ, 64 ജിബി മെമ്മറി, 16 എംപി പുറകിലും, 8 എംപി മുന്നിലും കാമറകള്‍, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകള്‍.

3.അസൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്

34,000 രൂപയോളം വില പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് ഫോണാണ് അസൂസ്് സെന്‍ഫോണ്‍ 3 ഡീലക്‌സ്. 5.7 ഇഞ്ച് ഡിസ്‌പ്ലേ, 6.0 മാര്‍ഷ്മല്ലോ, സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, 64 ജിബി ഇന്റേണല്‍ മെമ്മറി (എസ്ഡി കാര്‍ഡുവഴി 256 ജിബി വരെ), 23 എംപി പുറകിലും, 8 എംപി മുന്നിലും കാമറകള്‍, 3000 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ 4 ജി എന്നീ സവിശേഷതകള്‍. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല.

4. ലീകൊ ലി മാക്‌സ് 2

25,000 രൂപയ്ക്ക് ലഭ്യമായ ഫോണിന്റെ ഡിസ്‌പ്ലേ 5.7 ഇഞ്ച്. സ്‌നാപ്പ്ഡ്രാഗണ്‍ 820 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോ, 64 ജിബി ഇന്റേണല്‍ മെമ്മറി (എസ്ഡി കാര്‍ഡുവഴി 128 വരെ), 21 എംപി പിന്നിലും, എട്ട് എംപി മുന്നിലും കാമറ, ഡ്യുവല്‍ സിം 4 ജി, 3100 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകള്‍.

5. ഷവോമി എംഐ 5എസ് പ്ലസ്

ചൈനയില്‍ മാത്രം വിപണിയിലെത്തിയ ഷവോമിയുടെ എം ഐ 5 എസ് പ്ലസിന്റെ ഡിസ്‌പ്ലേ 5.7 ഇഞ്ച്. 26,000 രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കുന്നു. 128 ജിബി ഇന്റേണല്‍ മെമ്മറി, 2.3 ജിഗാഹെര്‍ട്‌സ് സ്‌നാപ്പ്ഡ്രാഗണ്‍ 821 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ. 13 എംപി പുറകിലും, 4 എംപി മുന്നിലും കാമറ, 3800 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍.

6. ലീകൊ ലി പ്രോ 3

5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ ചൈനയില്‍ വിപണിയിലെത്തിയ ലീകോ ലി പ്രോ 3യുടെ വില ഏകദേശം 30,000 രൂപ. 5.5 ഇഞ്ച് ഡിസ്‌പ്ലേ കര്‍വ്ഡ് ഗ്ലാസ്, 2.35 ജിഗാഹെര്‍ട്‌സ് സ്‌നാപ്പ്ഡ്രാഗണ്‍ 821 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ, 64 ജിബി ഇന്റേണല്‍ മെമ്മറി (128 ജിബി വരെ എസ്ഡി കാര്‍ഡുവഴി), 16 എംപി പുറകിലും, 8 എംപി മുന്നിലും കാമറകള്‍, 4,070 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് ഫീച്ചറുകള്‍.

7. സുക് ഇസെഡ്2 പ്രോ

സുക് കമ്പനി പുറത്തിറക്കിയ ഇസെഡ്2 പ്രോയുടെ ഡിസ്‌പ്ലേ 5.2 ഇഞ്ചാണ്. 27,000 രൂപ വിലവരുമെന്ന്പ്രതീക്ഷിക്കുന്ന ഫോണിന്റെ കരുത്ത് സ്‌നാപ്പ്ഡ്രാഗണ്‍ 820 പ്രൊസസറാണ്. 128 ജിബി മെമ്മറി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ, 13 എംപി പുറകിലും, 8 എംപി മുന്നിലും കാമറ. ഡ്യൂവല്‍ സിമ്മുകള്‍ക്ക് 4 ജി സൗകര്യം, 3100 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍.

8. ഒപ്പോ ആര്‍9എസ് പ്ലസ്

6 ഇഞ്ച് ഡിസ്‌പ്ലേയോടെ പുറത്തിറങ്ങിയ ഒപ്പോയുടെ ആര്‍9എസ് പ്ലസ് മോഡലിന്റെ വില 35,000 രൂപയാണ്. 1.9 ജിഗാഹെട്‌സ് സ്‌നാപ്പ്ഡ്രാഗണ്‍ 653 ഒക്ടാകോറാണ് പ്രൊസസര്‍. 64 ജിബി ഇന്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡുവഴി 128 ജിബി വരെയായി ഉര്‍ത്താം. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ, 16എംപി വീതം മുന്നിലും പുറകിലും കാമറ, 4 ജി ഡ്യൂവല്‍ സിം, 4000 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.

9. ഇസെഡ്ടിഇ നൂബിയ ഇസെഡ് 11

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ലക്ഷ്യമിടുന്ന നൂബിയ ഇസെഡ് 11 സ്മാര്‍ട്ട് ഫോണിന്റെ ഡിസ്‌പ്ലേ 5.5 ഇഞ്ചാണ്. 35,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 2.15 ജിഗാഹെട്‌സ് സ്‌നാപ്പ്ഡ്രാഗണ്‍ 820 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 6.0, ഇന്റേണല്‍ മെമ്മറി 64 ജിബി (എസ്ഡി കാര്‍ഡുവഴി 200 ജിബിവരെ), 16 എംപി പുറകിലും, 8 എംപി മുന്നിലും കാമറകളുണ്ട്. 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി.

10. വിവോ എക്‌സ് പ്ലേ5 എലൈറ്റ്

ലോകത്തിലെ ആദ്യ 6 ജിബി ഫോണ്‍ നിര്‍മാതാക്കളുടെ ഫോണായ എക്‌സ് പ്ലേ5 എലൈറ്റിന്റെ ഡിസ്‌പ്ലേ 5.43 ഇഞ്ച് കര്‍വ്ഡ് ഗ്ലാസാണ്. ഏകദേശം 43,000 രൂപയാണ് വില. 2.15 സ്‌നാപ്പ്ഡ്രാഗണ്‍ 820 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ, 128 ജിബി ഇന്റേണല്‍ മെമ്മറി, 16 എംപി പുറകിലും, എട്ട് എംപി പുറകിലും കാമറകള്‍, 3600 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകള്‍.

–ജെനറ്റ് ജോണ്‍

Related posts