കാലത്തിനൊപ്പമൊരു മാറ്റം… റിക്കാർഡ് കുറിച്ച് യുപിഐ

ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ന​ട്ടെ​ല്ലാ​യ യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ), ഒ​ക്ടോ​ബ​റി​ൽ പു​തി​യ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല ഇ​ട​പാ​ടു​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും സ്വ​ന്തം റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു.

യു​പി​ഐ നി​ല​വി​ൽ വ​ന്ന ഏ​പ്രി​ൽ 2016ന് ​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും മി​ക​ച്ച ക​ണ​ക്കു​ക​ളാ​ണ് ഒ​ക്ടോ​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​ക്ടോ​ബ​റി​ൽ യു​പി​ഐ​യി​ലൂ​ടെ ന​ട​ന്ന​ത് റി​ക്കാ​ർ​ഡ് ഇ​ടാ​പാ​ടു​ക​ളാ​ണ്. 2,070 കോ​ടി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 27.28 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത്. രാ​ജ്യ​ത്ത് ഉ​ത്സ​വ സീ​സ​ണി​നൊ​പ്പം ജി​എ​സ്ടി ഇ​ള​വും വ​ന്ന​തോ​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

2025 സെ​പ്റ്റം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 1963 കോ​ടി ഇ​ട​പാ​ടു​ക​ളി​ൽ നി​ന്ന് ഒ​ക്ടോ​ബ​റി​ൽ 3.6 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. മു​ൻ​മാ​സം 24.90 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കൈ​മാ​റ്റം ന​ട​ന്നു. ഓ​ഗ​സ്റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 2,000 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. ഈ ​ക​ണ​ക്കും ഒ​ക്‌​ടോ​ബ​റി​ൽ മ​റി​ക​ട​ന്നു.

മേ​യി​ൽ ന​ട​ന്ന 25.14 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളു​ടെ റി​ക്കാ​ർ​ഡും തി​രു​ത്തി. വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 25 ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ മൂ​ല്യം 16 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഒ​ക്ടോ​ബ​ർ 18ന് ​ആ​ദ്യ​മാ​യി ഒ​രു ദി​വ​സം 754.37 കോ​ടി​യി​ല​ധി​കം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി യു​പി​ഐ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. യു​പി​ഐ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ഒ​റ്റ ദി​വ​സ​ത്തെ ഇ​ട​പാ​ടാ​ണി​ത്. ഒ​ക്ടോ​ബ​റി​ലെ ശ​രാ​ശ​രി പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 66.8 കോ​ടി​യാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്. പ്ര​തി​ദി​ന ഇ​ട​പാ​ട് തു​ക 87,993 കോ​ടി രൂ​പ​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ ശ​രാ​ശ​രി പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ൾ 65.4 കോ​ടി​യും ഇ​ട​പാ​ട് തു​ക 82,991 കോ​ടി രൂ​പ​യു​മാ​യി​രു​ന്നെ​ന്ന് ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്.

മ​റ്റ് ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് പ്ലാ​റ്റ്ഫോ​മു​ക​ൾ
എ​ൻ​പി​സി​ഐ പി​ന്തു​ണ​യു​ള്ള മ​റ്റ് പ്േ​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും ഒ​ക്ടോ​ബ​റി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. അ​തി​വേ​ഗ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഐ​എം​പി​എ​സി​ലും (ഇ​മ്മീ​ഡി​യ​റ്റ് പേ​മെ​ന്‍റ് സ​ർ​വീ​സ്) വ​ർ​ധ​ന​യു​ണ്ട്. സെ​പ്റ്റം​ബ​റി​നേ​ക്കാ​ൾ മൂ​ന്ന് ശ​ത​മാ​നം വ​ർ​ധി​ച്ച് 40.4 കോ​ടി ഐ​എം​പി​എ​സ് ഇ​ട​പാ​ടു​ക​ളാ​ണ് ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന​ത്.

സെ​പ്റ്റം​ബ​റി​ൽ 39.4 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ, ഓ​ഗ​സ്റ്റി​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്നു. 47.7 കോ​ടി​യാ​ണ് ഇ​ട​പാ​ടു​ക​ൾ. മൊ​ത്തം മൂ​ല്യം എ​ട്ട് ശ​ത​മാ​നം ഉ​യ​ർ​ന്ന് 6.42 ട്രി​ല്യ​ണ്‍ രൂ​പ​യാ​യി. സെ​പ്റ്റം​ബ​റി​ൽ 5.98 കോ​ടി രൂ​പ​യു​ടെ കൈ​മാ​റ്റം ന​ട​ത്തി. ഒ​ക്ടോ​ബ​റി​ലെ ഫാ​സ്റ്റാ​ഗ് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. തൊ​ട്ടു​മു​ൻ മാ​സ​ത്തേ​ക്കാ​ൾ എ​ട്ട് ശ​ത​മാ​നം വ​ർ​ധി​ച്ച് 36.1 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് ഫാ​സ്റ്റാ​ഗി​ൽ ന​ട​ന്ന​ത്.

സെ​പ്റ്റം​ബ​റി​ൽ 6661 കോ​ടി രൂ​പ​യു​ടെ മൂ​ല്യ​ത്തെ​ക്കാ​ൾ നാ​ലു ശ​ത​മാ​നം ഉ​യ​ർ​ന്ന് ഒ​ക്ടോ​ബ​റി​ൽ 6,686 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി. പ്ര​തി​ദി​നം 216 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഫാ​സ്റ്റാ​ഗി​ൽ ന​ട​ന്ന​തെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ആ​ധാ​ർ അ​ധി​ഷ്ഠി​ത പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലെ (ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​മെ​ന്‍റ് സി​സ്റ്റം) ക​ണ​ക്കു​ക​ളി​ലും വ​ർ​ധ​ന​യു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ 10.6 കോ​ടി​യാ​യി​രു​ന്ന എ​ഇ​പി​എ​സ് ഇ​ട​പാ​ടു​ക​ൾ ഒ​ക്ടോ​ബ​റി​ൽ 6 ശ​ത​മാ​നം വ​ർ​ധി​ച്ച് 11.2 കോ​ടി​യി​ലെ​ത്തി. ഏ​താ​ണ്ട് 30,509 കോ​ടി രൂ​പ കൈ​മാ​റ്റം ചെ​യ്ത​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. പ്ര​തി​ദി​നം 984 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​രൂ​പ​ത്തി​ൽ ന​ട​ന്ന​ത്.

Related posts

Leave a Comment