സാധാരണക്കാരന്റെ വാഹനം എന്നാണ് ഓട്ടോറിക്ഷയെ വിളിക്കാറുള്ളത്. ഓട്ടോ ഡ്രൈവർമാർ പല മിനുക്ക് പരിപാടികളും ഓട്ടോയിൽ നടത്താറുണ്ട്. അത്തരത്തിലൊരു മിനുക്കു പണി വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മഹാരാഷ്ട്രയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനം എങ്ങനെയാണ് ഒരു ആഡംബര വാഹനം പോലെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ് വീഡിയോയിൽ ഉള്ളത്.
ഓട്ടോയുടെ അകത്ത് കയറുന്പോൾ നമ്മൾ ഏതോ ആഡംബര കാറിനുള്ളിൽ കയറിയ പ്രതീതിയാണ് ഉണ്ടാകുന്നത്. പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം തന്നെ ഈ ഓട്ടോയിലുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് നോക്കുന്പോൾ സാധാരണ ഓട്ടോയും എന്നാൽ അകത്ത് കയറുന്പോൾ അത്യാഡംബരമെന്ന് തോന്നിക്കുകയും ചെയ്യുന്ന സംഭവങ്ങളാണല്ലോ ഇതിലെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.

