സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തേക്ക് കോന്നിക്കാരി പാർവതി കൃഷ്ണയുടെ ചുവട്വയ്പ്പ്. അവിടുന്നങ്ങോട്ട് പിന്നീട് ബിഗ് സ്ക്രീനിലേക്കും അവതാരികയായുമൊക്കെ പാർവതിയുടെ യാത്ര മുന്നോട്ട് പോയി.
അമ്മ ആയതിനുശേഷവും തനിക്ക് ശരീരത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും പെട്ടെന്ന് കൂടിയ തടിയെക്കുറിച്ചുമൊക്കെ പാർവതി ചെയ്ത പല വീഡിയോകളും ശ്രദ്ധേയമായിരുന്നു. താരത്തിന്റെ യൂട്യൂബ് ചാനലിൽ ഡെലിവറിക്ക് ശേഷം ശരീരഭാരം 30 കിലോ എങ്ങനെ കുറച്ചു എന്ന വീഡിയോ വൈറലായിരുന്നു.
ഫേസ് യോഗയും ഓൺലൈനായി പാർവതി പരിശീലിപ്പിക്കുന്നുണ്ട്. ഫേസ് യോഗയിലേക്ക് എത്തപ്പെട്ടത് എങ്ങനെയെന്ന് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഡെലിവറിക്കുശേഷം 30 കിലോ കുറച്ചെങ്കിലും മുഖത്തെ വണ്ണം മാത്രം കുറയുന്നില്ല. അതിലെന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്നു തോന്നി. അങ്ങനെ റിസേർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് ബോടോക്സും ഫില്ലേർസുമാണ്. അതിൽ എനിക്ക് താൽപര്യമില്ല.
നാച്വറലായി എന്തുചെയ്യാൻ പറ്റുമെന്ന് നോക്കിയപ്പോഴാണ് ഫേസ് യോഗ കാണുന്നത്. പിന്നെ അതിനെപ്പറ്റി ചെറുതായി പഠിക്കാൻ തുടങ്ങി. യൂട്യബ് കണ്ട് കുറേ കാര്യങ്ങൾ ചെയ്തു. കുറേ ദിവസം കഴിഞ്ഞപ്പോൾ ചെറിയ വ്യത്യാസങ്ങൾ മുഖത്തു കാണാൻ തുടങ്ങി.
അങ്ങനെ ഇവരുടെ ട്രാൻസ്ഫർമേഷൻ കാണുമ്പോൾ എനിക്ക് വലിയ സന്തോഷം വരാൻ തുടങ്ങി. ഒരാളെ ചെയ്തു, രണ്ട് പേരെ ചെയ്തു. അങ്ങനെയാണ് ഈ മേഖലയിലേക്ക് കടക്കുന്നത് എന്ന് പാർവതി കൃഷ്ണ.
