മു​ഖ​ത്തെ വ​ണ്ണം കു​റ​യ്ക്കാ​ൻ ഫേ​സ് യോ​ഗ സ​ഹാ​യി​ച്ചു, ഇ​പ്പോ​ൾ അ​തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു: പാ​ർ​വ​തി കൃ​ഷ്ണ

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് കോ​ന്നി​ക്കാ​രി പാ​ർ​വ​തി കൃ​ഷ്ണ​യു​ടെ ചു​വ​ട്‌​വ​യ്പ്പ്. അ​വി​ടു​ന്ന​ങ്ങോ​ട്ട് പി​ന്നീ​ട് ബി​ഗ് സ്ക്രീ​നി​ലേ​ക്കും അ​വ​താ​രി​ക​യാ​യു​മൊ​ക്കെ പാ​ർ​വ​തി​യു​ടെ യാ​ത്ര മു​ന്നോ​ട്ട് പോ​യി.

അ​മ്മ‍ ആ​യ​തി​നു​ശേ​ഷ​വും ത​നി​ക്ക് ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യ മാ​റ്റ​ത്തെ കു​റി​ച്ചും പെ​ട്ടെ​ന്ന് കൂ​ടി​യ ത​ടി​യെ​ക്കു​റി​ച്ചു​മൊ​ക്കെ പാ​ർ​വ​തി ചെ​യ്ത പ​ല വീ​ഡി​യോ​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഡെ​ലി​വ​റി​ക്ക് ശേ​ഷം ശ​രീ​ര​ഭാ​രം 30 കി​ലോ എ​ങ്ങ​നെ കു​റ​ച്ചു എ​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

ഫേ​സ് യോ​ഗ​യും ഓ​ൺ​ലൈ​നാ​യി പാ​ർ​വ​തി പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. ഫേ​സ് യോ​ഗ​യി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ​റ​ഞ്ഞ താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ഡെ​ലി​വ​റി​ക്കു​ശേ​ഷം 30 കി​ലോ കു​റ​ച്ചെ​ങ്കി​ലും മു​ഖ​ത്തെ വ​ണ്ണം മാ​ത്രം കു​റ​യു​ന്നി​ല്ല. അ​തി​ലെ​ന്തെ​ങ്കി​ലും മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ റി​സേ​ർ​ച്ച് ചെ​യ്ത​പ്പോ​ൾ ആ​ദ്യം വ​ന്ന​ത് ബോ​ടോ​ക്സും ഫി​ല്ലേ​ർ​സു​മാ​ണ്. അ​തി​ൽ എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല.

നാ​ച്വ​റ​ലാ​യി എ​ന്തു​ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഫേ​സ് യോ​ഗ കാ​ണു​ന്ന​ത്. പി​ന്നെ അ​തി​നെ​പ്പ​റ്റി ചെ​റു​താ​യി പ​ഠി​ക്കാ​ൻ തു‌​ട​ങ്ങി. യൂ​ട്യ​ബ് ക​ണ്ട് കു​റേ കാ​ര്യ​ങ്ങ​ൾ ചെ​യ്തു. കു​റേ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ മു​ഖ​ത്തു കാ​ണാ​ൻ തു​ട​ങ്ങി.

അ​ങ്ങ​നെ ഇ​വ​രു​ടെ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ കാ​ണു​മ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷം വ​രാ​ൻ തു​ട​ങ്ങി. ഒ​രാ​ളെ ചെ​യ്തു, ര​ണ്ട് പേ​രെ ചെ​യ്തു. അ​ങ്ങ​നെ​യാ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് എ​ന്ന് പാ​ർ​വ​തി കൃ​ഷ്ണ.

Related posts

Leave a Comment