ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളുടെയെല്ലാം ശത്രുത നേടിയ റിലയന്‍സിന് ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍നിന്നു തിരിച്ചടി! സ്വന്തം ലൈഫ് സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കാഷ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വര്‍ക്കിംഗ് പ്രസിഡന്റായ ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തന്‍വീര്‍ സാദിക്കാണ് റിലയന്‍സിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. തലനാരിഴയ്ക്കാണ് താന്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടതെന്ന് സാദിക് ട്വിറ്ററില്‍ കുറിച്ചു. പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രവും സാദിക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
റിലയന്‍സ് ലൈഫ് വാട്ടര്‍ 5 എന്ന മോഡലാണിയാള് ഉപയോഗിച്ചിരുന്നത്. 2,920 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. സാദിക്കിന്റെ ട്വിറ്റിനോട് റിലയന്‍സ് ലൈഫ് പ്രതികരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ് ഓരോ സ്മാര്‍ട്ട്ഫോണും നിര്‍മിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചശേഷം മറുപടി പറയാമെന്ന് ലൈഫ് അറിയിച്ചു.