കൊല്ലം: ക്രിസ്മസ്, ന്യൂ ഇയർ അവധിക്കു മുംബൈയിൽ നിന്ന് കേരളത്തിലേക്ക് മംഗലാപുരം, തൃശൂർ, കോട്ടയം വഴി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ.കേരളത്തിൽ 18 സ്റ്റോപ്പുകളുമായി ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽനിന്ന് തിരുവനന്തപുരത്തേക്കാണ് സ്പെഷൽ ട്രെയിൻ സർവീസ്.
ഡിസംബർ 18 മുതൽ ജനുവരി 10 വരെ ഇരുദിശകശിലേക്കുമായി എട്ട് സർവീസുകളാണ് സ്പെഷൽ ട്രെയിൻ നടത്തുക ട്രെയിൻ നമ്പർ 01171 ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ഡിസംബർ 18 മുതൽ ജനുവരി എട്ട് വരെ വ്യാഴാഴ്ചകളിൽ വൈകുന്നേരം നാലിനാണ് സർവീസ് ആരംഭിക്കുക.
തുടർന്ന് പിറ്റേന്ന് (വെള്ളിയാഴ്ചകളിൽ) രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഡിസംബaർ 18, 25, 2026 ജനുവരി ഒന്ന്, എട്ട് തീയതികളിലാണ് മുംബൈയിൽ നിന്നുള്ള സർവീസ് മടക്കയാത്ര 01172 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) – ലോകമാന്യ തിലക് ടെർമിനസ് സ്പെഷൽ ഡിസംബർ 20 മുതൽ ജനുവരി 10 വരെ ശനിയാഴ്ചകളിലാണ് സർവീസ് നടത്തുക.
ശനിയാഴ്ച വൈകുന്നേരം 4.20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ ഒന്നിന് മുംബൈയിലെത്തിച്ചേരും.
ഒരു എസി ടു ടയർ, ആറ് എസി ത്രീ ടയർ, ഒൻപത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിനിന്റെ കോച്ച് പൊസിഷൻ. ട്രെയിനിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
