ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ല്‍ ക​യ​റി ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യെ ഭ​ര്‍​ത്താ​വ് സ്‌​കൂ​ളി​ല്‍ ക​യ​റി ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. പേ​രൂ​ർ സൗ​ത്ത് പൂ​വ​ത്തും​മൂ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യും പാ​റ​മ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യ ഡോ​ണി​യ ഡെ​ന്നീ​സ് (36) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഭ​ർ​ത്താ​വ് പാ​റ​മ്പു​ഴ മു​രി​ങ്ങോ​ത്തു​പ​റ​മ്പി​ൽ കൊ​ച്ചു​മോ​നെ (46) ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഡോ​ണി​യ ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ​നി​ന്നു മാ​റി ഏ​റ്റു​മാ​നൂ​രി​ലെ ഒ​രു ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ് തീ​ർ​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്‌​കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു കൊ​ച്ചു​മോ​ൻ. ക്ലാ​സി​ലാ​യി​രു​ന്ന ഡോ​ണി​യ​യെ സ്‌​റ്റാ​ഫ് റൂ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഭ​ർ​ത്താ​വു​മാ​യി സം​സാ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കൊ​ച്ചു​മോ​ൻ കൈ​യി​ൽ ഒ​ളി​പ്പി​ച്ച ക​ത്തി ഉ​പ​യോ​ഗി​ച്ച് ഡോ​ണി​യ​യു​ടെ ക​ഴു​ത്ത് അ​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഡോ​ണി​യ പി​ന്നി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​യി​ല്ല. കു​ത​റ​ിമാ​റി​യ ഡോ​ണി​യ തൊ​ട്ട​ടു​ത്ത ക്ലാ​സ് റൂ​മി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡോ​ണി​യ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​നി​ന്ന ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ് സ്കൂ​ളി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തോ​ടെ സ്‌​കൂ​ൾ ഉ​ച്ച​യോ​ടെ അ​ട​ച്ചു.ഡോ​ണി​യ​ക്ക് കാ​ലി​നു സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്. ഇ​രു​വ​രും ത​മ്മി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ത​ർ​ക്കം തു​ട​രു​ക​യാ​ണെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് മ​ണ​ർ​കാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് എ​ട്ടു വ​യ​സു​ള്ള മ​ക​നു​ണ്ട്.

കു​ട്ടി അ​ച്ഛ​നോ​ടൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment