ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ഭാ​ര്യ​യും മ​രി​ച്ച നി​ല​യി​ൽ: കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

ലോ​സ് ആ​ഞ്ച​ല​സ്: ​ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ റോ​ബ് റെ​യ്ന​ർ (78), ഭാ​ര്യ മി​ഷേ​ൽ (68) എ​ന്നി​വ​രെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​ര​ത്തി​ലെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സെ​ലി​ബ്രി​റ്റി​ക​ൾ താ​സ​മി​ക്കു​ന്ന ബ്രെ​ന്‍റ്‌​വു​ഡ് മേ​ഖ​ല​യി​ലെ വ​സ​തി​ക്കു​ള്ളി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്രി​ൻ​സ​സ് ബ്രൈ​ഡ്, ദി​സ് ഈ​സ് സ്പൈ​ന​ൽ ടാ​പ്, വെ​ൻ ഹാ​രി മെ​റ്റ് സ​ള്ളി, മി​സെ​റി, എ ​ഫ്യൂ ഗു​ഡ് മെ​ൻ തു​ട​ങ്ങി​യ​വ​യാ​ണു റോ​ബ് റെ​യ്ന​ർ സം​വി​ധാ​നം ചെ​യ്ത പ്ര​മു​ഖ സി​നി​മ​ക​ൾ.

Related posts

Leave a Comment