ജ​നാ​ധി​പ​ത്യ നേ​താ​വ് ജി​മ്മി ലാ​യ് കു​റ്റ​ക്കാ​ര​നെ​ന്ന് ഹോ​ങ്കോം​ഗ് കോ​ട​തി

ഹോ​ങ്കോം​ഗ്: ​ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ​വാ​ദി നേ​താ​വും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യു​മാ​യ ജി​മ്മി ലാ​യി​ക്കെ​തി​രേ കോ​ട​തി​വി​ധി. വി​ദേ​ശ​ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് ചൈ​ന​യ്ക്കും ഹോ​ങ്കോം​ഗി​നും എ​തി​രേ പ്ര​വ​ർ​ത്തി​ച്ചു, സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്ര​ത്തി​ലൂ​ടെ ദേ​ശ​ദ്രോ​ഹ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ തെ​ളി​ഞ്ഞ​താ​യി ഹോം​ങ്കോം​ഗ് കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. ശി​ക്ഷ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം വി​ധി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ജീ​വ​പ​ര്യ​ന്തം ല​ഭി​ച്ചേ​ക്കും.

ഹോ​ങ്കോം​ഗി​നെ വ​രു​തി​യി​ലാ​ക്കാ​ൻ ചൈ​ന കൊ​ണ്ടു​വ​ന്ന ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു ജി​മ്മി ലാ​യി​യെ വി​ചാ​ര​ണ ചെ​യ്ത​ത്. എ​ഴു​പ​ത്തെ​ട്ടു വ​യ​സു​ള്ള അ​ദ്ദേ​ഹം 2020 മു​ത​ൽ ജ​യി​ലി​ലാ​ണ്.

ശ​ത​കോ​ടീ​ശ്വ​ര​നാ​യ ജി​മ്മി ലാ​യ് ചൈ​ന​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​ണ്. 2019ൽ ​ഹോ​ങ്കോം​ഗി​ൽ ചൈ​ന​യ്ക്കെ​തി​രേ ന​ട​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​പ്പി​ൾ ഡെ​യ്‌​ലി പ​ത്ര​ത്തി​ലൂ​ടെ ചൈ​ന​യ്ക്കും ഹോ​ങ്കോം​ഗി​നും മേ​ൽ പാ​ശ്ചാ​ത്യ ഉ​പ​രോ​ധം ചു​മ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ട​തി ക​ണ്ടെ​ത്തി. പ​ത്രം പി​ന്നീ​ട് പൂ​ട്ടി​യി​രു​ന്നു.

ജി​മ്മി ലാ​യി ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ങ്കി​ലും ചൈ​ന സ്വ​ന്തം പൗ​ര​നാ​യി​ട്ടാ​ണു ക​രു​തു​ന്ന​ത്. ലാ​യി​യു​ടെ ഭാ​ര്യ തെ​രേ​സ​യും ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ നേ​താ​വു​കൂ​ടി​യാ​യ ക​ർ​ദി​നാ​ൾ ജോ​സ​ഫ് സെ​ന്നും വി​ധി​പ്ര​സ്താ​വം കേ​ൾ​ക്കാ​ൻ കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment