സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… അ​ന​ധി​കൃ​ത കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി​ക​ള്‍ വ്യാ​പ​കം

രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി വി​പ​ണി ഏ​ക​ദേ​ശം 1600 കോ​ടി രൂ​പ​യി​ല​ധി​ക​മെ​ന്ന് ഹോം ​ഇ​ന്‍​സെ​ക്‌​ട് ക​ണ്‍​ട്രോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ച്ച്‌​ഐ​സി​എ). ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മാ​ത്രം 370 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി​ക​ളാ​ണു നി​ര്‍​മി​ക്കു​ന്ന​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ മെ​പെ​ര്‍​ഫ്‌​ലൂ​ത്രി​ന്‍ എ​ന്ന അം​ഗീ​കാ​ര​മി​ല്ലാ​ത്ത രാ​സ​വ​സ്തു ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ, കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ച്ച്‌​ഐ​സി​എ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കേ​ര​ള​ത്തി​നു​പു​റ​മെ ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത്, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി​ക​ള്‍ വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്.

അ​ന​ധി​കൃ​ത അ​ഗ​ര്‍​ബ​ത്തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​ര്‍​ത്ത​ണ​മെ​ന്നും ഉ​ത്പ​ന്ന​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും ആ​ധി​കാ​രി​ക​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പാ​യ്ക്ക​റ്റി​ല്‍ സി​ഐ​ആ​ര്‍ (സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സെ​ക്ടി​സൈ​ഡ് ര​ജി​സ്‌​ട്രേ​ഷ​ന്‍) ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത​മാ​യ കൊ​തു​ക് നി​വാ​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും എ​ച്ച്ഐ​സി​എ സെ​ക്ര​ട്ട​റി ജ​യ​ന്ത് ദേ​ശ്പാ​ണ്ഡെ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത അ​ഗ​ര്‍​ബ​ത്തി​ക​ളു​ടെ ഉ​പ​യോ​ഗം ആ​സ്ത​മ, ബ്രോ​ങ്കൈ​റ്റി​സ്, മ​റ്റ് ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നും എ​ച്ച്‌​ഐ​സി​ഐ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

Leave a Comment