മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയിലാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
പ്രദേശത്തെ സിപിഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. അതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലീം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.
