‘എ​ന്‍റെ ആ ​ഡ​യ​ലോ​ഗ് അ​റം​പ​റ്റി, ഒ​ടു​വി​ല്‍ ബി​രി​യാ​ണി കി​ട്ടി’; കൂ​ട്ടു​കാ​ര​ന്‍റെ കു​ട്ടി​യു​മാ​യി മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ ചെ​ന്ന പി​ഷാ​ര​ടി

കൊ​ച്ചി: ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ന് ന​ട​ന്‍ മ​മ്മൂ​ട്ടി​യെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം പാ​ട്രി​യോ​ട്ട് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് സാ​ധി​ച്ചു​കൊ​ടു​ത്ത അ​നു​ഭ​വം പ​ങ്കി​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍ ര​മേ​ഷ് പി​ഷാ​ര​ടി.

‘ചി​ല​പ്പൊ ബി​രി​യാ​ണി കി​ട്ടി​യാ​ലോ! സു​ഹൃ​ത്തും സാ​ര​ഥി​യു​മാ​യ സി​ത്തു​വി​ന്‍റെ മ​ക​ന് മ​മ്മൂ​ക്ക​യെ കാ​ണ​ണം. പാ​ട്രി​യോ​ട്ട് പോ​ലെ വ​ലി​യ ഒ​രു ലൊ​ക്കേ​ഷ​ന്‍. കോ​സ്റ്റ്യു​മി​ലോ, ഗെ​റ്റ​പ്പി​ലോ ഒ​ക്കെ​യാ​ണെ​ങ്കി​ല്‍ അ​ത് സാ​ധി​ക്കു​ക എ​ളു​പ്പ​മ​ല്ല. ‘എ​ന്നാ​ലും വാ ​ചി​ല​പ്പോ ബി​രി​യാ​ണി കി​ട്ടി​യാ​ലോ!’. എ​ന്‍റെ ആ ​ഡ​യ​ലോ​ഗ് അ​റം​പ​റ്റി. ബി​രി​യാ​ണി കി​ട്ടി.’ – എ​ന്നി​ങ്ങ​നെ​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ള്‍.

ര​മേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പാ​ട്രി​യോ​ട്ട്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​താ​ണ് സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ്.

 

Related posts

Leave a Comment