പു​തു​വ​ർ​ഷ​മൊ​ക്കെ വ​രു​വ​ല്ലേ, ഒ​ന്നു ചി​ൽ ആ​കാ​മെ​ന്ന്‌​വ​ച്ച​താ സാ​റേ… എം​ഡി​എം​എ​യു​മാ​യി കൊ​ല്ല​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഇ​ര​വി​പു​രം പു​ത്ത​ൻ​ച​ന്ത റെ​യി​ൽ​വേ​ഗേ​റ്റി​ന് സ​മീ​പം പു​ളി​യ​റ​തെ​ക്ക​തി​ൽ ഷാ​രു​ഖ് ഖാ​ൻ (27), വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം ജി.​വി ന​ഗ​ർ-53 കാ​വു​ങ്ങ​ൽ തെ​ക്ക​തി​ൽ റെ​നീ​ഫ്(23) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ രാ​വു​ക​ൾ ല​ഹ​രി മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ത്ത​ൻ​ച​ന്ത റെ​യി​ൽ​വേ​ഗേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്നു 4.24 ഗ്രാം ​എം​ഡി​എം​എ യു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് യു​വാ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ര​വി​പു​രം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ​നി​ന്ന് എം​ഡി​എം​എ​യും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യ പ​ണ​വും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ലം എ​സി​പി ഷെ​രീ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ര​വി​പു​രം ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ജി​ത്ത്, നൗ​ഷാ​ദ്, സി​പി​ഒ മാ​രാ​യ അ​നീ​ഷ്, സ​ജി​ൻ, ഷാ​ൻ, ഷം​നാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment