തു​ർ​ക്കി​യി​ൽ 115 ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ പി​ടി​യി​ൽ

അ​ങ്കാ​റ: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യി​ട്ട 115 ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്ത‌​താ​യി തു​ർ​ക്കി അ​റി​യി​ച്ചു. ഇ​സ്താം​ബൂ​ൾ ന​ഗ​ര​ത്തി​ലെ 124 ഇ​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തോ​ക്കു​ക​ളും സം​ഘ​ട​നാ രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു.

ഐ​എ​സ് ഭീ​ക​ര​ർ ഈ​യാ​ഴ്ച തു​ർ​ക്കി​യി​ലു​ട​നീ​ളം ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തു​ർ​ക്കി​ക്കു പു​റ​ത്തു​ള്ള ഐ​എ​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ഇ​വ​ർ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment