സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഒ​രു​ത​രി പൊ​ന്നെ​ന്ന മോ​ഹം ബാ​ലി​കേ​റാ​മ​ല​യാ​കു​ന്നു… സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു; പ​വ​ന് 1,03,560 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 110 രൂ​പ​യും പ​വ​ന് 880 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 12,945 രൂ​പ​യും പ​വ​ന് 1,03,560 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4530 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 89.91 ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ക്ക​ട്ടി​ക്ക് ബാ​ങ്ക് നി​ര​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്നു.

18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 90 രൂ​പ വ​ര്‍​ധി​ച്ച് 10,640 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 70 രൂ​പ വ​ര്‍​ധി​ച്ച് 8,290 രൂ​പ​യും ഒന്പത് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 45 രൂ​പ വ​ര്‍​ധി​ച്ച്് 5,345 രൂ​പ​യു​മാ​യി.വെ​ള്ളി വി​ല​യി​ലും വ​ന്‍ കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് അ​ഞ്ചു ഡോ​ള​റി​ന്‍റെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 79.1 ഡോ​ള​റാ​ണ് വെ​ള്ളി വി​ല. ഇ​ന്ന​ലെ ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 240 രൂ​പ​യാ​യി​രു​ന്നു. ഇ​ന്ന് 250 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി​യ​ത്.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ഭൗ​മ രാ​ഷ്ട്രീ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ളും, ദു​ര്‍​ബ​ല​മാ​കു​ന്ന യു​എ​സ് ഡോ​ള​റും മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​ള​രു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ നി​ന്ന് നി​ക്ഷേ​പ​ക​ര്‍ സം​ര​ക്ഷ​ണം തേ​ടു​ന്ന​തി​നാ​ല്‍, സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ള്‍​ക്കു​ള്ള ആ​വ​ശ്യം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സ്വ​ര്‍​ണ​വി​ല ഇ​നി​യും ഉ​യ​രും എ​ന്നു​ള്ള സൂ​ച​ന​ക​ള്‍ ത​ന്നെ​യാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

സ്വ​ര്‍​ണ​വി​ല​യി​ലെ വ​ര്‍​ധ​ന സാ​ധാ​ര​ണ​ക്കാ​രു​ടെ വി​വാ​ഹ സ​ങ്ക​ല്‍​പ​ങ്ങ​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന രീ​തി​യി​ല്‍ സ്വ​ര്‍​ണം വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment