‘ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​ന്, ശ​ബ​രി​നാ​ഥ​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല’: ബി​ജെ​പി​ക്കി​ല്ലാ​ത്ത വ​ലി​യ അ​സ്വ​സ്ഥ​ത​യാ​ണു ശ​ബ​രീ​നാ​ഥ​നെ​ന്ന് വി.​കെ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ പ്ര​സ്താ​വ​ന വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ 140 എം​എ​ൽ​എ​മാ​ർ​ക്കും എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി​ക​ളു​ണ്ട്.​അ​തു നി​യ​മ​സ​ഭ ചേ​രു​ന്പോ​ൾ എം​എ​ൽ​എ​മാ​ർ​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​ണ്. താ​ൻ ശാ​സ്ത​മം​ഗ​ല​ത്ത് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് തു​റ​ന്നി​ട്ട് ഏ​ഴു വ​ർ​ഷം പി​ന്നി​ട്ടു. അ​ന്നൊ​ന്നും ശ​ബ​രീ​നാ​ഥ​ൻ ഇ​തു സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 26 വാ​ർ​ഡി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​ണ് ശാ​സ്ത​മം​ഗ​ലം. ജ​ന​ങ്ങ​ൾ​ക്കു ത​ന്നെ വ​ന്നു ക​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നാ​ണ് അ​വി​ടെ ഓ​ഫീ​സ് തു​റ​ന്ന​ത്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് വാ​ട​ക​യ്ക്കു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ബി​ജെ​പി​ക്കി​ല്ലാ​ത്ത വ​ലി​യ അ​സ്വ​സ്ഥ​ത​യാ​ണു ശ​ബ​രീ​നാ​ഥ​നു​ള്ള​ത്. ബി​ജെ​പി​യു​ടെ ബു​ൾ​ഡോ​സ​ർ​രാ​ജി​നു കോ​ൺ​ഗ്ര​സ് ഒ​ത്താ​ശ ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ശ​ബ​രി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്- കെ. ​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Related posts

Leave a Comment