‘ഞങ്ങൾ ഇ​പ്പോ​ഴുംമി​ഡി​ൽ ക്ലാ​സ് ഫാമിലിയാണ്’: അപർമ ബാലമുരളി

അ​ഭി​ന​യ​മി​ക​വി​ലൂ​ടെ തെ​ന്നി​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി. ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി ന​ല്‍​കി വ്യ​ത്യ​സ്ത​മാ​ക്കാ​ന്‍ എ​ന്നും അ​പ​ര്‍​ണ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ന​ര്‍​ത്ത​കി​യും ഗാ​യി​ക​യു​മൊ​ക്കെ​യാ​യ അ​പ​ര്‍​ണ ത​നി​ക്കു ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്. സ്വ​ഭാ​വി​ക അ​ഭി​ന​യ​മാ​ണ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

ഇ​പ്പോ​ഴി​താ താ​ന്‍ ഇ​പ്പോ​ഴും ഒ​രു മി​ഡി​ല്‍ ക്ലാ​സ് ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ക​യാ​ണ് അ​പ​ര്‍​ണ. ര​ഞ്ജി​നി ഹ​രി​ദാ​സി​ന്‍റെ റൂം ​ബൈ ര​ഞ്ജി​നി എ​ന്ന ടോ​ക്ക് ഷോ​യി​ലാ​ണ് അ​പ​ര്‍​ണ മ​ന​സ് തു​റ​ന്ന​ത്. അതൊ​രു ടാ​സ്‌​ക് ആ​യി​രു​ന്നു, ഇ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. സ്വ​ന്ത​മാ​യി​ട്ട് കു​റ​ച്ചൊ​ക്കെ സോ​ര്‍​ട്ട് ചെ​യ്തെ​ടു​ക്കും. ഏ​തു പ്രൊ​ഫ​ഷ​നാ​ണെ​ങ്കി​ലും മി​ഡി​ല്‍ ക്ലാ​സ് എ​ന്നൊ​രു വി​ഭാ​ഗം ഫേസ് ചെ​യ്യു​ന്ന​ത് ഒ​രേ പ്ര​ശ്ന​ങ്ങ​ളാ​യി​രി​ക്കും.

ഞാ​നൊ​രു മി​ഡി​ല്‍ ക്ലാ​സ് ഫാ​മി​ലി​യി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​ത്. ഞാ​നെ​പ്പോ​ഴും വി​ചാ​രി​ക്കും, ഈ ​മി​ഡി​ല്‍ ക്ലാ​സ് എ​ന്നു പ​റ​യു​ന്ന​ത് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മി​ല്ലാ​തെ ഇ​ട​യ്ക്ക് നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പൈ​സ ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ ഉ​ണ്ട്, ഇ​ല്ലേ​ന്ന് ചോ​ദി​ച്ചാ​ല്‍ ഇ​ല്ല. അ​ങ്ങ​നെ​യാ​ണ് മൊ​ത്ത​ത്തി​ല്‍ പോ​കു​ന്ന​ത്. അ​തി​ന്‍റെ മു​ക​ളി​ലാ​ണ് സി​നി​മാ​ന​ടി​യെ​ന്ന ടാ​ഗും. എ​ല്ലാ​വ​രു​ടെ​യും ധാ​ര​ണ ന​മ്മ​ള്‍ ഭ​യ​ങ്ക​ര അ​ടി​പൊ​ളി​യാ​യി ജീ​വി​ക്കു​ന്നു എ​ന്ന​താ​ണ്.

ഞാ​ന്‍ മി​ഡി​ല്‍ ക്ലാ​സ് ഫാ​മി​ലി​യി​ല്‍ നി​ന്നാ​ണു വ​രു​ന്ന​ത്, ഇ​പ്പോ​ഴും അ​ത് മി​ഡി​ല്‍ ക്ലാ​സ് ആ​യി​ത്ത​ന്നെ പോ​കു​ന്നു.. ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ അ​ങ്ങ​നെ ത​ന്നെ​യു​ണ്ട്. തീ​രെ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ന്തോ​ഷി​ക്കു​ക​യും കു​ഞ്ഞു കാ​ര്യ​ങ്ങ​ളി​ല്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് ഞാ​ന്‍. ഒ​രാ​ളി​ൽ നി​ന്നു​ള്ള ന​ല്ലൊ​രു ആം​ഗ്യം പോ​ലും എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​റു​ണ്ട്. ചെ​റു​താ​യി​ട്ട് പ​റ​ഞ്ഞാ​ല്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട് ഞാ​ന്‍. ജീ​വി​തം ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന് എ​നി​ക്ക് എ​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ കൈ​യി​ൽ ശ​രി​ക്കും മ​നോ​ഹ​ര​മാ​യ എ​ന്തോ ഒ​ന്ന് ഉ​ണ്ട്, അ​ത് എ​ന്തു​ത​ന്നെ​യാ​യാ​ലും, എ​വി​ടെ​യാ​യി​രു​ന്നാ​ലും… ഈ ​സ​മ​യം ജീ​വി​ക്കു​ക, മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക… അ​ത് മു​ന്നോ​ട്ട് ന​യി​ക്കു​മെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്-​അ​പ​ര്‍​ണ പ​റ​യു​ന്നു.

Related posts

Leave a Comment