മാഹി: കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നിന്ന് വയോധികനെ രക്ഷിച്ച പന്തക്കലിലെ ഞേറക്കോൾ “സമത’യിലെ രഞ്ചനയെ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ആദരിച്ചു.
കൂട്ടായ്മയിലെ അംഗമായ രഞ്ചനയെ പുതുവത്സര ആഘോഷത്തിനിടെ കൂട്ടായ്മ പ്രസിഡന്റ് എൻ. ഉണ്ണി പൊന്നാട അണിയിച്ച് ഉപഹാരം നൽകി. പി.കെ. സുജൻ അധ്യക്ഷത വഹിച്ചു. സിഗേഷ് ഞേറക്കോൾ, പി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ നവമ്പർ 26നായിരുന്നു സംഭവം. കൂത്തുപറമ്പ് കിണവക്കൽ സ്വദേശി 70 കാരനായ രാജനെയാണ് രഞ്ചന രക്ഷിച്ചത്. രാജൻ പന്തക്കലിലെ ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് തേനീച്ചക്കൂട്ടം രഞ്ചനയുടെ വീടിന് സമീപം വച്ച് ആക്രമിച്ചത്.
രഞ്ചന സ്വന്തം രക്ഷപോലും നോക്കാതെ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി സ്വന്തം കാറിൽ കയറ്റി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
