കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം; സ്വ​ന്തം ര​ക്ഷ​നോ​ക്കാ​തെ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച ര​ഞ്ച​ന​യെ ആ​ദ​രി​ച്ച് കു​ടും​ബ കൂ​ട്ടാ​യ്മ

മാ​ഹി: കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് വ​യോ​ധി​ക​നെ ര​ക്ഷി​ച്ച പ​ന്ത​ക്ക​ലി​ലെ ഞേ​റ​ക്കോ​ൾ “സ​മ​ത’​യി​ലെ ര​ഞ്ച​ന​യെ കു​ന്നു​മ്മ​ൽ​പ്പാ​ലം കു​ടും​ബ കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു.

കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ ര​ഞ്ച​ന​യെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ടെ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണി പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി. പി.​കെ. സു​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഗേ​ഷ് ഞേ​റ​ക്കോ​ൾ, പി.​കെ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ ന​വ​മ്പ​ർ 26നാ​യി​രു​ന്നു സം​ഭ​വം. കൂ​ത്തു​പ​റ​മ്പ് കി​ണ​വ​ക്ക​ൽ സ്വ​ദേ​ശി 70 കാ​ര​നാ​യ രാ​ജ​നെ​യാ​ണ് ര​ഞ്ച​ന ര​ക്ഷി​ച്ച​ത്. രാ​ജ​ൻ പ​ന്ത​ക്ക​ലി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ഴാ​ണ് തേ​നീ​ച്ച​ക്കൂ​ട്ടം ര​ഞ്ച​ന​യു​ടെ വീ​ടി​ന് സ​മീ​പം വ​ച്ച് ആ​ക്ര​മി​ച്ച​ത്.

ര​ഞ്ച​ന സ്വ​ന്തം ര​ക്ഷ​പോ​ലും നോ​ക്കാ​തെ സാ​ഹ​സി​ക​മാ​യി ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ്വ​ന്തം കാ​റി​ൽ ക​യ​റ്റി ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment