​’ഒന്നു​മി​ല്ലാ​യ്മ​യി​ൽ മ​ണി​ച്ചേ​ട്ട​ൻ എ​നി​ക്ക് അ​ന്ന് പ​ങ്കു​വ​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള​ത്’: ടി​നി ടോം

പ്രി​യ ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ അ​ൻ​പ​ത്തി​യ​ഞ്ചാം പി​റ​ന്നാ​ൾ ആ​യി​രു​ന്നു ഈ പുതു വർഷത്തിൽ. ന​ട​ൻ ടി​നി ടോം ​ക​ലാ​ഭ​വ​ൻ മ​ണി​യെ ഓ​ർ​മി​ച്ചു​കൊ​ണ്ട് പ​ങ്കു​വ​ച്ച പോ​സ്റ്റ് ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​ന്നു​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ത​നി​ക്കൊ​പ്പം നി​ന്ന​യാ​ളാ​ണ് ക​ലാ​ഭ​വ​ൻ മ​ണി എ​ന്നാ​ണ് ടി​നി പ​റ​ഞ്ഞ​ത്.

ടി​നി​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ജ​നു​വ​രി ഒ​ന്നി​നാ​ണ് മ​ണി​ച്ചേ​ട്ട​ന്‍റെ ജ​ന്മ​ദി​നം. എ​നി​ക്ക് 19 വ​യ​സു​ള്ള​പ്പോ​ളാ​ണ് എ​ന്‍റെ സ്വ​പ്ന തു​ല്യ​മാ​യ ആ​ദ്യ വി​ദേ​ശ വി​മാ​ന​യാ​ത്ര, ഗ​ൾ​ഫി​ലേ​ക്ക്. സെ​ഞ്ച്വ​റി മ​മ്മി​ക്ക​യും സി​ദ്ധി​ക്ക​യും നാ​ദി​ർ​ഷി​ക്ക​യും ന​യി​ക്കു​ന്ന ആ ​ഷോ​യി​ൽ സി​നി​മ​യി​ൽ മു​ഖം കാ​ണി​ക്കാ​ത്ത​വ​രാ​യി ഞാ​നും മ​ണി​ച്ചേ​ട്ട​നും മാ​ത്രം. പ​ല​പ്പോ​ഴും ഒ​രു​മി​ച്ച് ഒ​രു​മു​റി​യി​ൽ ഒ​രു ക​ട്ടി​ലി​ൽ.

പ്ര​ധാ​ന​പ്പെ​ട്ട​വ​രെ സ​ത്ക​രി​ക്കാ​നും പു​റ​ത്തു ക​റ​ക്കാ​നും പ്ര​വാ​സി​ക​ൾ ക്യൂ ​നി​ൽ​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ പ​ല​പ്പോ​ഴും ഏ​കാ​ന്ത​ത​യി​ൽ ആ​യി​രു​ന്നു. മ​ണി​ച്ചേ​ട്ട​ന് പ​രി​ച​യ​മു​ള്ള ആ​രെ​ങ്കി​ലു​മൊ​ക്കെ വ​രു​മ്പോ​ൾ ഒ​റ്റ​യ്ക്കാ​കു​ന്ന എ​ന്നെ​യും കൂ​ട്ടു​മാ​യി​രു​ന്നു.

അ​വ​ർ മേ​ടി​ച്ചു കൊ​ടു​ക്കു​ന്ന ഗ​ൾ​ഫ് മു​ണ്ടും ഈ​ന്ത​പ്പ​ഴ​വും വാ​ച്ചും വെ​ൽ​വെ​റ്റ് പു​ത​പ്പും ചേ​ട്ട​ൻ എ​നി​ക്കും പ​ങ്കു​വെ​യ്ക്കു​മാ​യി​രി​ന്നു. ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ മ​ണി​ച്ചേ​ട്ട​ൻ എ​നി​ക്ക് അ​ന്ന് പ​ങ്കു​വ​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള​ത്. ഹാ​പ്പി ബ​ർ​ത്ത് ഡേ ​മ​ണി​ച്ചേ​ട്ടാ. -ടി​നി ടോം

Related posts

Leave a Comment