സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ്, എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ ഒരു കാമ്പസിൽ പഠിക്കാനെത്തുന്ന മൂന്നു കുട്ടികളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കൂട്ടുകളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പുതുമുഖം ശീതൾ ജോസഫാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി അസീസ് നെടുമങ്ങാട്, മല്ലികാ സുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ്, കുടശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ, സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.
ശ്രീഹരിയുടേതാണു തിരക്കഥ. സംഗീതം – ബിബിൻ അശോകൻ, ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് – സൂരജ് ഇ. എസ്, കലാസംവിധാനം – സുഭാഷ് കരുൺ. മേക്കപ്പ് -ജയൻ പൂങ്കുളം.കോസ്റ്റ്യും – ഡിസൈൻ-സുജിത് മട്ടന്നൂർ. സ്റ്റിൽസ് – ജസ്റ്റിൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അംബ്രോസ് വർഗീസ്. പ്രൊജക്റ്റ് ഡിസൈനർ – സൈനുദ്ദീൻ വർണ ചിത്ര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ. പിആർഒ-വാഴൂർ ജോസ്.
