കോ​ട്ട​യ​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വം; പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ത​മ്പി (32), അ​യ്മ​നം സ്വ​ദേ​ശി ജ​യ​രാ​ജ്, അസം സ്വ​ദേ​ശി ആ​മി​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഘം ആ​രു​ടെ പ​ക്ക​ല്‍ നിന്നാ​ണ് ല​ഹ​രിവസ്തുക്കൾ വാ​ങ്ങി​യ​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​വ​രെ വേ​ളൂ​ര്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ ഭാ​ഗ​ത്തുനി​ന്നാ​ണ് 6.35 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

ര​ഞ്ജി​ത്തി​ന്‍റെ പേ​രി​ല്‍ കു​മ​ര​കം, ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം വെ​സ്റ്റ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു ക ളു​ണ്ട്. ജ​യ​രാ​ജിന്‍റെ പേ​രി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment