അടിമാലി: ഒന്നര ലിറ്റര്‍ വാറ്റുചാരായവുമായി കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ പിടിയിലായി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര നീലീശ്വരം സ്വദേശിയും മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ ഷിബു (51) പിടിയിലായത്.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍പെക്ടര്‍ ജി.ആര്. ബിജു മാത്യുവും സംഘവും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മൂന്നാര്‍ ഡിപ്പോയിലേക്കു ജോലിക്കായി വരുന്പോഴാണ് അടിമാലിയില്വച്ച് നാര്‍ക്കോട്ടിക് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്കാരി ആക്ട് അനുസരിച്ച് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
