ഡ്യൂ​ട്ടി​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ പ​ക്ക​ൽ വാ​റ്റ് ചാ​രാ​യം; പി​ടി​യി​ലാ​യ​ത് മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ ഷി​ബു

അ​ടി​മാ​ലി: ഒ​ന്ന​ര ലി​റ്റ​ര്‍ വാ​റ്റു​ചാ​രാ​യ​വു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ പി​ടി​യി​ലാ​യി. അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​ടി​മാ​ലി നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര നീ​ലീ​ശ്വ​രം സ്വ​ദേ​ശി​യും മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റു​മാ​യ ഷി​ബു (51) പി​ടി​യി​ലാ​യ​ത്.

അ​ടി​മാ​ലി നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​പെ​ക്ട​ര്‍ ജി.​ആ​ര്‍. ബി​ജു മാ​ത്യു​വും സം​ഘ​വും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലേ​ക്കു ജോ​ലി​ക്കാ​യി വ​രു​ന്പോ​ഴാ​ണ് അ​ടി​മാ​ലി​യി​ല്‍​വ​ച്ച് നാ​ര്‍​ക്കോ​ട്ടി​ക് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ബ്കാ​രി ആ​ക്ട് അ​നു​സ​രി​ച്ച് പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment