സ​ത്യ​ത്തി​ൽ നീ ​ആ​രാ… ജോ​ലി സ്ഥ​ല​ത്ത് മ​ണ്ട​നെ​പ്പോ​ലെ അ​ഭി​ന​യി​ച്ചാ​ൽ ജോ​ലി ഭാ​രം കു​റ​യു​മെ​ന്ന് യു​വാ​വ്; വൈ​റ​ലാ​യി പോ​സ്റ്റ്

പ​ല ത​ര​ത്തി​ലി​ലു​ള്ള ആ​ളു​ക​ളെ നാം ​ദി​വ​സ​വും ക​ണ്ടു​മു​ട്ടാ​റു​ണ്ട്. ജോ​ലി സ്ഥ​ല​ത്തും സ്കൂ​ളി​ലും കോ​ള​ജി​ലു​മൊ​ക്കെ വിവി​ധ സ്വ​ഭാ​വ​മു​ള്ള​വ​രാ​യി​രി​ക്കും ന​മ്മു​ടെ കൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നാ​ൽ മ​ണ്ട​നെ​പ്പോ​ലെ അ​ഭി​ന​യി​ച്ച് എ​ല്ലാ​വ​രേ​യും​പ​റ്റി​ക്കാ​നും വേ​ണം ഒ​രു റേ​ഞ്ച്. അ​ത്ത​ര​ത്തി​ലൊ​രു യു​വാ​വി​ന്‍റെ പോ​സ്റ്റ് ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ജോ​ലി സ്ഥ​ല​ത്ത് താ​ൻ മ​ണ്ട​നെ​പ്പോ​ലെ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നാ​ണ് യു​വാ​വ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്താ​ൽ നി​ര​വ​ധി ഗു​ണ​ങ്ങ​ളു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. @TheArnabSaha എ​ന്ന യൂ​സ​റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ജോ​ലി​സ്ഥ​ല​ത്ത് യു​വാ​വ് ചെ​യ്യു​ന്ന​ത് ഇ​വ​യൊ​ക്കെ​യാ​ണ്…

  • ഞാ​ൻ ഒ​രു മ​ണ്ട​നെ​പ്പോ​ലെ പെ​രു​മാ​റും.
  • ഞാ​ൻ രോ​ഗി​യാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ക്കാ​റ്.
  • ഞാ​ൻ എ​പ്പോ​ഴും രോ​ഗി​യാ​ണെ​ന്ന് ന​ടി​ക്കും.
  • ആ​രെ​ങ്കി​ലും എ​ന്നോ​ട് സം​സാ​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴെ​ല്ലാം, കു​ടും​ബ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ, ലോ​ൺ ഇ​എം​ഐ, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​കും സം​സാ​ര വി​ഷ​യ​മാ​യി എ​ടു​ത്തി​ടു​ന്ന​ത്.

ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തു മൂ​ല​മു​ള്ള ഗു​ണ​ങ്ങ​ളെ കു​റി​ച്ചും യു​വാ​വ് പ​റ​യു​ന്നു​ണ്ട്.

  • അ​വ​ർ​ക്ക് എ​ന്നോ​ട് സ​ഹ​താ​പം തോ​ന്നു​ന്നു
  • ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്ക്, ജി​മ്മി​ൽ പോ​കാ​ൻ ശ്ര​മി​ക്കൂ തു​ട​ങ്ങി​യ ഉ​പ​ദേ​ശ​ങ്ങ​ൾ അ​പ്പോ​ൾ അ​വ​ർ എ​നി​ക്ക് ത​രു​ന്നു.
  • മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് എ​നി​ക്ക് കു​റ​ച്ച് ജോ​ലി മാ​ത്ര​മേ ത​രി​ക​യു​ള്ളൂ.
  • എ​ന്നി​ലു​ള്ള പ്ര​തീ​ക്ഷ​ക​ളും വ​ള​രെ കു​റ​വാ​ണ്.
  • പ​ക്ഷേ, എ​ന്നെ ഏ​ൽ​പ്പി​ച്ച എ​ല്ലാ ജോ​ലി​ക​ളും ഞാ​ൻ പൂ​ർ​ത്തി​യാ​ക്കും (അ​തി​നാ​ൽ ത​ന്നെ വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​നാ​ണ​ല്ലോ ഇ​വ​ൻ എ​ന്ന് എ​ന്നെ കു​റി​ച്ച് അ​വ​ർ​ക്ക് തോ​ന്നു​ന്നു) എ​ന്നാ​ണ് യു​വാ​വ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ മി​ക്ക​വും ഇ​യാ​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി. ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​തു മൂ​ലം നി​ങ്ങ​ൾ​ക്ക് എ​ന്ത് ഗു​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വെ​റും ഭീ​രു ആ​യ​തി​നാ​ലാ​ണ് നി​ങ്ങ​ൾ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് എ​ന്ന് മി​ക്ക​വ​രും പ​റ​ഞ്ഞു.

 

 

Related posts

Leave a Comment