ചേര്‍ത്തല: സിപിഎം വെട്ടക്കല്‍ ലോക്കല്‍ കമ്മിറ്റിയില്‍ തര്‍ക്കം. നിലവിലെ സെക്രട്ടറിക്കു പകരം പുതിയ സെക്രട്ടറിക്ക് ചുമതല. ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.വൈ. ഷൈജുവിനെ മാറ്റി പുതിയ സെക്രട്ടറിയായി എ.വി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.
സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ഷൈജുവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് സൂചന. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്ത യോഗത്തില്‍ നിലവിലെ സെക്രട്ടറി വിട്ടുനിന്നതും ചര്‍ച്ചയായി.
ഇത്തരത്തില്‍ നടപടികള്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വേണമെന്ന് ഒരുവിഭാഗം ആവശ്യമുയര്‍ത്തി. കഴിഞ്ഞ സമ്മേളനത്തില്‍ സെക്രട്ടറിയായിരുന്നു എ.കെ. അനീഷിനെ ഒരുടേം മാത്രം പിന്നിട്ടപ്പോള്‍ മാറ്റിയത് പ്രതിനിധികളുടെ എതിര്‍പ്പോടെയായിരുന്നു. ഇതേത്തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തുണ്ടായ ഭിന്നത തുടരുന്നതിനിടെയാണ് പുതിയ നടപടികള്‍.
