പത്തു മിനിറ്റില്‍ ഡെലിവറി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടുത്തിടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഡെലിവറി ഏജന്റിന്റെ സാഹസിക പ്രകടനമാണ്. മുസാഫര്‍നഗറില്‍ നിന്നുള്ളതാണ് കാഴ്ച.
അപകടങ്ങളില്‍ നിന്നോ പരിക്കുകളില്‍ നിന്നോ സംരക്ഷണം നല്കുന്ന പ്രൊട്ടക്റ്റീവ് ഗിയര്‍ ഇല്ലാതെ റോളര്‍ സ്കേറ്റിംഗ് നടത്തുന്ന ഏജന്റിന്റെ വീഡിയോയെ അഭിനന്ദിക്കുന്നവരും കുറവല്ല. എന്നിരുന്നാലും സ്വന്തം സുരക്ഷ പണയം വച്ചു നടത്തുന്ന ഡെലിവറി വേണോയെന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്.
നേരത്തെ ഡെലിവറി ഏജന്റുമാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇത്തരം സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ ’10 മിനിറ്റ് ഡെലിവറി ഫീച്ചര്‍’ നിര്‍ത്തുന്നതായി അറിയിക്കുകയും ചെയ്തു.
ചർച്ചകളുയർത്തി ഡെലിവറി ഏജന്റിന്റെ റോളര്‍ സ്കേറ്റിംഗ് വൈറല്‍
