റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ; പൂ​ഞ്ഞാ​റി​ൽ മാ​സ്കും ചു​മ​മ​രു​ന്നും വി​ത​ര​ണം ചെ​യ്ത് വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ


പൂ​ഞ്ഞാ​ർ: റോ​ഡി​ന്‍റെ ശോച്യാ​വ​സ്ഥ​യ്‌​ക്കെ​തി​രേ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. വെ​ട്ടി​പ്പ​റ​മ്പ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് മാ​സ്കും ചു​മ​മ​രു​ന്നും വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​രു​ന്ന റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ​യ്‌​ക്കെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇതെങ്കിലും കണ്ടിട്ട് അധികൃതർ കണ്ണ് തുറക്കുന്നെങ്കിൽ തുറക്കട്ടെയെന്ന് കരുതിയാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്നും യുവാക്കൾ പറ‍യുന്നു.

Related posts

Leave a Comment