ഹി​മാ​ച​ലി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച: 1,250 റോ​ഡു​ക​ൾ അ​ട​ച്ചു; ജ​ന​ജീ​വി​തം ദു​സ​ഹം

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യെ​യും മ​ഴ​യെ​യും തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ 1,250ലേ​റെ റോ​ഡു​ക​ൾ അ​ട​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി.

ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ജെ​സി​ബി, സ്നോ ​ബ്ലോ​വ​റു​ക​ളും ഉ​ൾ​പ്പെ​ടെ 3,500-ഓ​ളം യ​ന്ത്ര​ങ്ങ​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യും പോ​ലീ​സു​മാ​യും ചേ​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment