അയ്മനം: തെരുവുനായ്ക്കൾ തകര്‍ത്തതു കര്‍ഷകന്റെ സ്വപ്നങ്ങള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ അയ്മനം പഞ്ചായത്ത് 17ാം വാര്‍ഡിലെ ചെറുകിട കര്‍ഷകനായി ഇടമന ഉതുപ്പു വര്‍ഗീസിന്റെ 250 താറാവുകളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്.
രാത്രിയില്‍ എത്തിയ നായ്ക്കുട്ടം താറാവുകളെ ആക്രമിച്ചു കൊല്ലുകയായിരുന്നു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.വഴിനടക്കാനോ ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്.
വളര്‍ത്തു ജീവികള്‍ക്കു നേരെ പാഞ്ഞടുക്കുന്ന നായക്കൂട്ടം പ്രദേശത്തെ നിത്യകാഴ്ചയാണ്.സംഭവത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
