തെ​രു​വു​നാ​യ്ക്ക​ൾ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ 250 താ​റാ​വു​ക​ളെ ക​ടി​ച്ചു​കൊ​ന്നു; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

അ​യ്മ​നം: തെ​രു​വു​നാ​യ്ക്ക​ൾ ത​ക​ര്‍​ത്ത​തു ക​ര്‍​ഷ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ അ​യ്മ​നം പ​ഞ്ചാ​യ​ത്ത് 17ാം വാ​ര്‍​ഡി​ലെ ചെ​റു​കി​ട ക​ര്‍​ഷ​ക​നാ​യി ഇ​ട​മ​ന ഉ​തു​പ്പു വ​ര്‍​ഗീ​സി​ന്‍റെ 250 താ​റാ​വു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്.

രാ​ത്രി​യി​ല്‍ എ​ത്തി​യ നാ​യ്ക്കു​ട്ടം താ​റാ​വു​ക​ളെ ആ​ക്ര​മി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.വ​ഴി​ന​ട​ക്കാ​നോ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

വ​ള​ര്‍​ത്തു ജീ​വി​ക​ള്‍​ക്കു നേ​രെ പാ​ഞ്ഞ​ടു​ക്കു​ന്ന നാ​യ​ക്കൂ​ട്ടം പ്ര​ദേ​ശ​ത്തെ നി​ത്യ​കാ​ഴ്ച​യാ​ണ്.സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment