ഒ​ന്നും പേ​ടി​ക്ക​ണ്ട, ഞ​ങ്ങ​ളു​ണ്ട് കൂ​ടെ…. കേ​ബി​ളി​ൽ കു​രു​ങ്ങി​യ പ്രാ​വി​ന് വ്യാ​പാ​രി​ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ര​ക്ഷ​ക​രാ​യി

വൈ​ക്കം: കാ​ലി​ൽ ഉ​ട​ക്കി​യ നൂ​ലു​മാ​യി കേ​ബി​ളി​ൽ കു​ടു​ങ്ങി​യ പ്രാ​വി​ന് ര​ക്ഷ​ക​രാ​യി വ്യാ​പാ​രി​ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും. വൈ​ക്കം പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പ്രാ​വ് റോ​ഡി​നു മീ​തെ വ​ലി​ച്ച കേ​ബി​ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

പ്രാ​വ് പ​ത്തു മി​നി​റ്റി​ല​ധി​കം കേ​ബി​ളി​ൽ കു​രു​ങ്ങി ചി​റ​ക​ടി​ക്കു​ന്ന​തു ക​ണ്ട് ഓ​ട്ടോ​റി​ക്ഷാ ഡൈ​വ​ർ​മാ​ർ ഓ​ടി​യെ​ത്തി. അ​തു​വ​ഴി വ​ന്ന ഒ​രു​ലോ​റി ത​ട​ഞ്ഞു​നി​ർ​ത്തി സ​മീ​പ​ത്തെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യ മ​ഹേ​ഷി​ന്‍റെ ക​ട​യി​ൽ​നി​ന്ന് ഒ​രു മ​ര​പ്പ​ട്ടി​ക എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് മ​റ്റൊ​രു​വ്യാ​പാ​രി​യാ​യ ബാ​ല​കൃ​ഷ്ണ ക​മ്മ​ത്ത് ലോ​റി​ക്കു മു​ക​ളി​ൽ ക​യ​റി വ​ടി​കൊ​ണ്ട് കേ​ബി​ളി​ലെ കു​രു​ക്ക് നീ​ക്കി​യ​തോ​ടെ പ്രാ​വ് ചി​റ​ക​ടി​ച്ച് പ​റ​ന്നു പോ​യി.

Related posts

Leave a Comment